മനുഷ്യര്‍ എന്നും ജിജ്ഞാസയോടെ നോക്കി കാണുന്ന പ്രതിഭാസമാണ് പറക്കും തളികകളും അന്യഗ്രഹജീവികളും. അന്യഗ്രഹജീവികളെക്കുറിച്ചുള്ള വാര്‍ത്തകളൊക്കെ എന്നും കൗതുകകരമാണ്. ഇപ്പോഴിതാ വിചിത്രമായ ഒരു വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് 50 വയസ്സുള്ള സ്ത്രീ. അന്യഗ്രഹജീവികള്‍ തന്നെ 52 തവണ തട്ടിക്കൊണ്ടുപോയി എന്നാണ് ബ്രിട്ടിഷുകാരിയായ പൗള സ്മിത്ത് പറയുന്നത്.
പൗള പറയുന്നത് പറക്കുംതളികയിലാണ് തന്നെ അന്യഗ്രഹജീവികള്‍ തട്ടിക്കൊണ്ടുപോയതെന്നാണ്. അവരുടെ പക്കല്‍ ടച്ച് സ്ക്രീന്‍ സംവിധാനമുള്ള ഉപകരണങ്ങള്‍ ഉണ്ടെന്നും ഭൂമി ഉണ്ടാകുന്നതിന് മുന്‍പ് തന്നെ സാങ്കേതികപരമായി അവര്‍ ഏറെ മുന്നിലാണെന്ന് തനിക്ക് മനസ്സിലായെന്നുമാണ് പൗളോ പറഞ്ഞത്.
പച്ചപ്പ് നിറഞ്ഞ ഒരു പ്രദേശം കറുപ്പ് നിറത്തിലാകുന്നതും നീലാകാശം ചോരനിറമാകുന്നതും കാണിക്കുന്ന ഒരു സ്ലൈഡ് ഷോ തന്നെ കാണിച്ചതായും പറയുന്നു. തന്നെ അവിശ്വസിക്കുന്നവരെ തന്റെ ദേഹത്തുള്ള ചില അടയാളങ്ങളാണ് പൗളോ കാണിക്കുന്നത്. ഇത് അന്യഗ്രഹജീവികള്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ സംഭവിച്ചതാണെന്നാണ് ഇവര്‍ പറയുന്നതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്ന ആദ്യമായി തട്ടിക്കൊണ്ടുപോകയത് ആറുവയസ്സുള്ളപ്പോള്‍ ആണ്. അന്നാണ് ആദ്യമായി യുഎഫ്ഒയില്‍ കയറുന്നത്. കൈയ്യിലെ മുറിവുകകളും അവര്‍ തെളിവായി കാണിക്കുന്നുണ്ട്. ജനങ്ങള്‍ വിമര്‍ശിക്കുമെന്ന് ഭായന്നാണ് ജീവിതകാലം മുഴുവന്‍ നടന്ന സംഭവങ്ങളെക്കുറിച്ച് മിണ്ടാതിരുന്നതും അവര്‍ പറഞ്ഞു.
തനിക്ക് സംഭവിച്ചത് പോലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അനുഭവങ്ങളുണ്ടായിരിക്കാം. അവരെല്ലാം പുറംലോകത്തെ ഭയന്നിട്ടാണ് പറയാതിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. താന്‍ അകലെ നിന്നു പിടിച്ചെടുത്ത യുഎഫ്ഒകളുടെ കുറച്ച് ചിത്രങ്ങളും പോള പങ്കുവെച്ചു. ആദ്യത്തെ തട്ടിക്കൊണ്ടുപോകല്‍ 1982-ല്‍ ആയിരുന്നു.
Discussion about this post