ഒത്തൊരുമിച്ചാല്‍ മലയും പോരും എന്നാണ് പഴഞ്ചൊല്ല്. ഈ ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രണ്ട് ഈച്ചകള്‍ ചേര്‍ന്ന് ഒരു കുപ്പിയുടെ അടപ്പ് തുറക്കുന്ന വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
ഈ പത്ത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. രണ്ട് ഈച്ചകള്‍ കുപ്പിയുടെ അടപ്പിന് ഇരുവശവുമായി ഇരുന്ന് പതിയെ അടപ്പ് തുറക്കുന്നത് വീഡിയോയില്‍ ഉള്ളത്. അടപ്പ് അയഞ്ഞതോടെ മുന്‍ഭാഗത്തെ കാലുകള്‍ ഉപയോഗിച്ച് തട്ടിത്തെറിപ്പിച്ച് അടപ്പ് ഊരിയെടുക്കുന്നതും വീഡിയോയില്‍ കാണാം.
ബ്രസീലിലെ സാവോ പോളോയില്‍ നിന്നാണ് വിഡിയോ. ഇതിനോടകം മില്യണ്‍ കണക്കിന് ആളുകളാണ് ട്വിറ്ററിലൂടെ മാത്രം വിഡിയോ കണ്ടിരിക്കുന്നത്. യൂട്യൂബിലും ഒരു മില്യണോളം കാഴ്ചക്കാരുണ്ട്.നിരവധി പേരാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
Discussion about this post