അടുത്ത ജന്മത്തില് പെണ്ണായി ജനിക്കണമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഒരു മലയാള മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു സുരേഷ് ഗോപി മനസ് തുറന്നത്.
എന്റെ കയ്യില്‍ ഒരുപാട് ആഭരണങ്ങള്‍ ഉണ്ട്. ഈ ആഭരണങ്ങളൊക്കെ അണിയാന്‍ അടുത്ത ജന്മത്തില് എങ്കിലും പെണ്ണായി ജനിക്കാനാണ് ആഗ്രഹം. -എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
മകളുടെ കല്യാണത്തിന് വലിയൊരു മുത്തുമാല വാങ്ങിത്തരാമെന്നു ഭാര്യ രാധിക പറഞ്ഞിട്ടുണ്ട്. നോര്‍ത്തില്‍ ഒക്കെ പുരുഷന്മാരും ഇപ്പോള്‍ വലിയ മാല എല്ലാം ഇടാറുണ്ട്.
ചിലപ്പോള്‍ ആ സ്റ്റൈല്‍ പരീക്ഷിച്ചേക്കും എന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം ഗരുഢന്‍ ആണ് സുരേഷ് ഗോപിയുടെതായി റിലീസിന് കാത്തിരിക്കുന്ന പുതിയ ചിത്രം.
ബിജു മേനോനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ജിനേഷ് എം ആണ് ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത്. മിഥുന് മാനുവല്‍ തോമസിന്റെതാണ് തിരക്കഥ. അരുണ്‍ വര്‍മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Discussion about this post