ഇടുക്കി: മുപ്പത്തിയഞ്ച് വര്‍ഷത്തിനുശേഷം പൂര്‍വവിദ്യാര്‍ഥിസംഗമത്തില്‍ കണ്ടുമുട്ടിയ കമിതാക്കള്‍ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി. രണ്ടുപേരും അമ്പത് വയസ്സ് കഴിഞ്ഞവരാണ്. മൂവാറ്റുപുഴയില്‍ നടന്ന 1987 ബാച്ചിലെ പത്താംക്ലാസുകാരുടെ സംഗമത്തിലാണ് കരിമണ്ണൂര്‍ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും വീണ്ടും കണ്ടുമുട്ടിയതും പരിചയം പുതുക്കിയതും. പിന്നീട് മൂന്നാഴ്ചത്തെ കൂടിയാലോചനയ്ക്കുശേഷം ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ ഇയാള്‍ക്കൊപ്പം പോയി. കാമുകനായ മൂവാറ്റുപുഴ സ്വദേശിക്കും ഭാര്യയും കുട്ടികളുമുണ്ട്.
വീട്ടമ്മയുടെ ഭര്‍ത്താവ് തന്റെ ഭാര്യയെ കാണാനില്ലെന്ന് കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്നുകാട്ടി കാമുകന്റെ ഭാര്യയും മൂവാറ്റുപുഴ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും തിരുവനന്തപുരം, പാലക്കാട്, വേളാങ്കണ്ണി എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചു.
മൂവാറ്റുപുഴ പോലീസ് രണ്ടുപേരോടും സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. ഇവര്‍ ശനിയാഴ്ച പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. രണ്ടുപേരെയും കാണാതായതുസംബന്ധിച്ച് അതത് പോലീസ് സ്റ്റേഷനുകളില്‍ കേസ് എടുത്തിട്ടുണ്ട്.
Discussion about this post