നിവിന്‍ പോളി കേന്ദ്രകഥാപാത്രമായി എത്തി മികച്ച വിജയം നേടിയ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം നിവിന്‍ പോളിയുടെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു.
ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച താരം അറസ്റ്റിലായിരിക്കുകയാണ്. സിനിമ -സീരിയല്‍ താരമായ എറണാകുളം കടമക്കുടി, മൂലമ്പള്ളി സ്വദേശി പി.ജെ. ഡെന്‍സണെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വയനാട്, വൈത്തിരിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാളില്‍ നിന്ന് എല്‍എസ്ഡി സ്റ്റാമ്പുകള്‍ കണ്ടെടുത്തു.
വൈത്തിരിയിലെ ഒരു ഹോം സ്റ്റേയില്‍ താമസിക്കുകന്നതിനിടയിലായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.അവിടെ നടത്തിയ പരിശോധനയിലാണ് വൈത്തിരി പോലീസ് ഇയാളെ പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് ഇയാളില്‍ നിന്ന് എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടികൂടുന്നത്.ഇയാളില്‍ നിന്ന് 0.14 ഗ്രാം എല്‍എസ്.ഡി സ്റ്റാമ്പുകളാണ് കണ്ടെടുത്തത്.
നിലവിലെ മാര്‍ക്കറ്റ് വില അനുസരിച്ച് നാല്‍പ്പതിനായിരം രൂപ വില വരുന്ന മയക്കുമരുന്നാണിത് എന്ന് പോലീസ് പറയുന്നു. അതേസമയം സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല.
ആക്ഷന്‍ ഹീറോ ബിജു സിനിമയില്‍ പ്രതികളെ പിടിക്കാന്‍ നിവിന്‍ പോളിയുടെ കഥപാത്രത്തിനെ സഹായിക്കുന്ന വേഷത്തിലാണ് ഡെണ്‍സണ്‍ അഭിനയിച്ചിരിക്കുന്നത്.
Discussion about this post