ആക്ഷന്‍ ഹീറോ ബിജു എന്ന ഒറ്റ ചിത്രം വഴി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് മേരി. സിനിമ കണ്ടവരാരും മറക്കാത്ത ഒരു സീന്‍ ആണ്
പോലീസിനെ ഭയമുള്ള രണ്ട് സ്ത്രീകള്‍ സ്റ്റേഷനില്‍ പരാതി പറയാന്‍ എത്തുന്ന സീന്‍.
പരാതി പറയാന്‍ എത്തുന്ന ബേബിയെയും ബേബിക്ക് കൂട്ട് വരുന്ന മേരിയെയും സിനിമ കണ്ടവര്‍ മറക്കാന്‍ വഴിയില്ല. സിനിമയിലെ ഈ സീന്‍ വളരെ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിത ചിത്രത്തിലെ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരത്തിന്റെ അവസ്ഥയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. നിരവധി സിനിമകളില്‍ അഭിനയിച്ച താരമിപ്പോള്‍ കഞ്ഞി കുടിക്കാനായി ലോട്ടറി വില്‍പ്പന നടത്തുകയാണ്.
ആക്ഷന്‍ ഹീറോ ബിജുവിന്റെ വിജയത്തിന് പിന്നാലെ 35 സീനിമകളില് മേരി വേഷമിട്ടു. കണ്ണന് ദേവന്, ഏഷ്യന്‍ പെയിന്റ് എന്നിങ്ങനെയുള്ള പരസ്യങ്ങളും ചെയ്തിട്ടുണ്ട്.
എന്നാല്‍ കൊവിഡ് വന്നതോടെ സിനിമ ഇല്ലാതായി. വരുമാനം നിലച്ചു. ഇതോടെ താരം ലോട്ടറി വില്‍പ്പനയ്ക്ക് ഇറങ്ങുകയായിരുന്നു. ചേര്‍ത്തല അരൂര്‍ ദേശീയപാതയ്ക്ക് സമീപമാണ് മേരി ലോട്ടറി വില്‍ക്കുന്നത്.
ആലപ്പുഴ എഴുപുന്ന ചാണിയില്‍ ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന മേരി രാവിലെ 6.30ന് വീട്ടില്‍ നിന്നിറങ്ങും. ഉച്ചവരെ ദേശീയപാതയോരത്തെ പൊരിവെയിലത്ത് ലോട്ടറി വില്‍ക്കും. 300 രൂപ വരെയേ കിട്ടൂ എന്നാണ് മേരി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞത്.
മകളെ വിവാഹം കഴിച്ചയച്ചു. ഒപ്പമുള്ള മകന് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെന്നും മേരി പറയുന്നു. ലോട്ടറി വില്‍പ്പന മോശം ജോലി അല്ലെങ്കിലും വെള്ളിത്തിരയില്‍ നിന്നിരുന്ന താരം റോഡിലേക്ക് ഇറങ്ങിയ വാര്‍ത്ത മലയാളികളില്‍ ദുഖം ഉണ്ടാക്കുന്നുണ്ട്.
Discussion about this post