ഐശ്വര്യ ലക്ഷ്മി, ഷൈൻ ടോം ചാക്കോ എന്നിവർ നായകനും നായികയുമായി എത്തിയ കുമാരി മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്.
നിർമ്മൽ സഹദേവ് സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്.ഐതിഹ്യമാലയിൽ നിന്നും ഉരുത്തിരിഞ്ഞെടുത്ത കഥയേയും കുറച്ച് കഥാപാത്രങ്ങളെയും മുൻനിർത്തി സൃഷ്ടിച്ചെടുത്ത കഥയാണ് കുമാരിയുടേത്.
സുരഭി ലക്ഷ്മി, സ്വാസിക, തൻവി റാം എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
കുമാരിയായിട്ടാണ് ചിത്രത്തിൽ ഐശ്വര്യാ ലക്ഷ്മി അഭിനയിച്ചിരിക്കുന്നത്.ഐശ്വര്യയുടെ കഥാപാത്രമായ കുമാരിയുടെ ഭർത്താവായ ധ്രുവൻ എന്ന കഥാപാത്രത്തെയാണ് ഷൈൻ ടോം ചാക്കോ അവതരിപ്പിച്ചിരിക്കുന്നത്.
ഇപ്പോഴിത ഷൈൻ ടോം ചാക്കോയ്ക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ഐശ്വര്യ ഇക്കാര്യം പറഞ്ഞത്.
‘കഥാപാത്രമായുള്ള ഷൈനിന്റെ ട്രാൻസ്ഫോർമേഷനൊക്കെ ഗംഭീരമാണ്. ഷൈൻ ഇത്രയേറെ സുന്ദരനാണെന്ന് മനസിലായത് കുമാരിയിൽ ഒപ്പം അഭിനയിച്ച ശേഷമാണ്.’ എന്നാണ് ഐശ്വര്യ പറയുന്നത്.
‘ഞങ്ങളുടെ ഒരു ലവ് ട്രാക്ക്. ശരിക്കും ഷൈൻ ഇത്രയും ഭംഗിയുള്ള മനുഷ്യനാണെന്ന് അറിയില്ലായിരുന്നു. ഹീ ഈസ് വെരി വെരി ഹാൻഡ്സം. ആ കാരക്ടർ ട്രാൻസ്ഫോർമേഷൻ വന്നതിന് ശേഷമുള്ള ഒരു സീക്വൻസുണ്ട്. ധ്രുവം സിനിമയിൽ മമ്മൂക്കയ്ക്കുള്ള ആഢ്യത്വം ഷൈനിലും എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്. എന്നാണ് ഐശ്വര്യ പറഞ്ഞത്.
അത് കഥാപാത്രത്തിലേക്ക് അത്രയ്ക്ക് അങ്ങ് കയറി നിൽക്കുന്നതുകൊണ്ടാണ്. കഥാപാത്രമാകാൻ അങ്ങേയറ്റം അധ്വാനിക്കുന്ന വ്യക്തിയാണ് ഷൈൻ ടോം ചാക്കോ എന്നും ഐശ്വര്യ പറഞ്ഞു.
മാത്രമല്ല ഇരുപത്തിനാല് മണിക്കൂറും അധ്വാനിക്കാനും അദ്ദേഹം തയ്യാറാണ്.’ഞാൻ അത്രയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഷൈൻ എന്നും ഐശ്വര്യ പറഞ്ഞു.
അതേസമയം താരത്തിന്റെ തുറന്നു പറച്ചിലിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ബോഡി ഷെയ്മിംഗ് പറയുകയല്ല, എന്നാലും നിങ്ങൾ എവിടെയാണ് നോക്കിയതെന്നാണ് മലയാളികൾ ചോദിക്കുന്നത്.
അതേസമയം അമ്മു എന്ന ചിത്രവും ഐശ്വര്യ ലക്ഷ്മിയുടെതായി പ്രദർശനം നടക്കുന്നുണ്ട്. ഡയറക്ടർ റിലീസ് ആയിട്ടായിരുന്നു ഈ ചിത്രം എത്തിയത്. മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്
Discussion about this post