നിരവധി ആരാധകരുള്ള യുവതാരമാണ് അനശ്വര രാജന്. മഞ്ജു വാര്യര്‍ സിനിമ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജന് മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുന്നത്. പിന്നാലെ നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. സൂപ്പര്‍ ശരണ്യയാണ് താരത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.
നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ തന്റെ ആദ്യപ്രണയത്തെക്കുറിച്ച് തുറന്ന് പറയുകയാണ് നടി അനശ്വര രാജന്. കുട്ടിക്കാലത്താണ് ആദ്യ പ്രണയം ഉണ്ടാകുന്നത് എന്നാണ് അനശ്വര പറയുന്നത്. അടുത്ത കൂട്ടുകാരനോട് ആയിരുന്നു ആദ്യമായി പ്രണയം തോന്നിയത് എന്നാണ് താരം പറയുന്നത്.
അന്ന് മീശമാധവന് പോലുള്ള ചില സിനിമകള്‍ ഇറങ്ങിയ സമയമായിരുന്നു. ഈ സിനിമകള്‍ കണ്ടപ്പോഴാണ് അങ്ങനെയൊരു തോന്നല്‍ വന്നത്. ആ തോന്നല്‍ വന്നപ്പോള്‍ തന്നെ വീട്ടില്‍ വന്ന് പറഞ്ഞു, ഇതാണെന്റെ ചെക്കന് എന്ന്. ഞാന്‍ പറഞ്ഞത് അവര്‍ക്കെല്ലാം അതൊരു തമാശയായിട്ടാണ് തോന്നിയത്. ഇപ്പോള്‍ എനിക്കുമതൊരു തമാശ മാത്രം ആണെന്നും അനശ്വര പറയുന്നു.
അതിലെ ട്വിസ്റ്റ് എന്താണെന്നാല്‍ തനിക്ക് ഇഷ്ടമാണെന്ന രഹസ്യം ആ നായകന് ഇതുവരെ അറിയില്ല എന്നും അനശ്വര പറയുന്നു. പിന്നാലെ കുറേക്കഴിഞ്ഞ് യഥാര്‍ഥ പ്രണയം ഉണ്ടായിട്ടുണ്ട്. എന്നാല്‍ അത് അതിന്റെ വഴിക്കു വന്നുപോയി എന്നും അനശ്വര പറയുന്നു. പ്രണയ സമ്മാനങ്ങളായി ഡയറി മില്‍ക്കും മാലയും പ്രേമലേഖനങ്ങളും കിട്ടിയിട്ടുണ്ടെന്നും അനശ്വര പറയുന്നു.
ടോക്സിക് റിലേഷന്ഷിപ്പിലൊന്നും ആരും ചെന്ന് വീഴാതിരിക്കുക എന്ന മുന്നറിയിപ്പും അനശ്വര തരുന്നു.ലവ് എന്നുവച്ചാല്‍ അത്ര സങ്കീര്‍ണമായ കാര്യമൊന്നുമല്ല. അത് വളരെ സിംപിളാണ്. അത് അങ്ങനെ തന്നെ കൊണ്ടുപോവുക എന്നും അനശ്വര പറയുന്നു.
ടോക്സിക് റിലേഷന്ഷിപ് ഇപ്പോള്‍ വലിയ പ്രശ്നമാണ്. പ്രേമത്തില്‍ പെട്ടുപോയ രണ്ടുപേര്‍ക്കും തങ്ങളുടെ ബന്ധം ടോക്സിക് ആണോ എന്ന് അറിയാന്‍ പറ്റണമെന്നില്ല. സോഷ്യല്‍ മീഡിയയിലൊക്കെ ആളുകള്‍ അതേക്കുറിച്ച് സംസാരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കുറച്ചുപേര്‍ക്കെങ്കിലും അതിനേക്കുറിച്ച് അറിയാമെന്നത് ആശ്വാസമാണ്.
Discussion about this post