മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആന്റണി വര്‍ഗ്ഗീസ്. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച് പറ്റാന്‍ താരത്തിനായിരുന്നു. വലിയ ആരാധകരാണ് താരത്തിനുള്ളത്.
ആദ്യ ചിത്രമായ ‘അങ്കമാലി ഡയറീസ്’ മുതല്‍ ഇതപവരെ ഇറങ്ങിയ ചിത്രങ്ങള്‍ വരെ എല്ലാം വന്‍ഹിറ്റുകളായിരുന്നു. ആന്റണിയുടെ ചിത്രത്തിലെ അഭിനയം ഏറേ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. പുറത്തിറങ്ങാന്‍ ഇരിക്കുന്ന അജഗജാന്തരവും ആനപ്പറമ്പിലെ വേള്‍ഡ് കപ്പും വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
മലയാളത്തിലെ ഏറേ ആരാധകരുള്ള യുവനടനായ ആന്റണിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോള്‍ താരം വിവാഹിതനായിരിക്കുകയാണ്. ശനിയാഴ്ച അങ്കാലിയില്‍ വെച്ചാണ് വിവാഹം നടന്നത്. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.
വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. താരത്തിന് ആശംസ നേര്‍ന്ന് നിരവധി പേരാണ് രംഗത്ത് വരുന്നത്.
Discussion about this post