നടന് ആന്റണി വര്‍ഗീസിനെതിരെയുള്ള പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് സംവിധായകന് ജൂഡ് ആന്തണി ജോസഫ്. പറഞ്ഞതില്‍ കുറ്റബോധമുണ്ടെന്നും സത്യമാണോ എന്നു പോലും തനിക്കറിയാത്ത കാര്യമായിരുന്നു ആന്റണിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പറഞ്ഞതെന്നും സംവിധായകന് പറഞ്ഞു.
റേഡിയോ മാംഗോയ്ക്കു നല്കിയ അഭിമുഖത്തിലായിരുന്നു ജൂഡിന്റെ പ്രതികരണം. ജൂഡിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ആന്റണി വര്‍ഗീസ് രംഗത്ത് എത്തിയിരുന്നു. കൂടാതെ ജൂഡിന് എതിരെ ആന്റണി വര്‍ഗീസിന്റെ മാതാവ് പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആന്റണി വര്‍ഗീസിനോട് മാപ്പ് പറഞ്ഞ് ജൂഡ് എത്തിയത്.
”വായിലെ നാക്ക് മൂലം ഒരുപാട് ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ട്. പാവം പെപ്പെയെ അങ്ങനെ പറഞ്ഞതിലുള്ള കുറ്റബോധത്തിലാണ് ഞാന്‍ ഇപ്പോള്‍ ഇരിക്കുന്നത്. പെപ്പെയുടെ സഹോദരിയുടെ കല്യാണം നടത്തിയത് സിനിമയില്‍ നിന്നുളള അഡ്വാന്‍സ് മേടിച്ച കാശുകൊണ്ടാണെന്ന് ഞാന്‍ പറഞ്ഞു. സത്യമാണോ എന്നുപോലും അറിയാത്ത കാര്യമായിരുന്നു അത്.
അങ്ങനെ പറയേണ്ടിയിരുന്നില്ല, പറഞ്ഞ ടോണും മാറിപ്പോയി. അദ്ദേഹത്തിന്റെ സഹോദരിക്കും കുടുംബത്തിനും ഒരുപാട് വിഷമം ഉണ്ടായിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഞാന്‍ അവരോട് മാപ്പ് പറയുകയാണ് എന്നാണ് ജൂഡ് റേഡിയോ മാംഗോയ്ക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്.
മാപ്പ് പറയാന്‍ ഞാന്‍ അവരെ വിളിച്ചിരുന്നു, എന്നാല്‍ കിട്ടിയില്ല. ഞാന്‍ ആ നിര്‍മാതാവിന്റെ കാര്യമേ അപ്പോള്‍ ആലോചിച്ചിരുന്നുള്ളു. അദ്ദേഹവും ഭാര്യയും മക്കളുമൊക്കെ കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതോര്‍ത്തപ്പോള്‍ പറഞ്ഞു പോയതാണ്. ഉള്ളിലില്ലാത്ത ദേഷ്യമാണ് ആവശ്യമില്ലാതെ പുറത്തുവന്നത്. അത് ഭയങ്കര ചീപ്പ് ആയിപ്പോയി.”എന്നും ജൂഡ് പറഞ്ഞു.
ആന്റണി തന്റെ കയ്യില്‍ നിന്നും പണം വാങ്ങി സഹോദരിയുടെ വിവാഹം നടത്തിയശേഷം സിനിമയില്‍ നിന്ന് പിന്മാറിയെന്നായിരുന്നു ജൂഡിന്റെ ആരോപണം. ജൂഡിന്റെ പരാമര്‍ശം തന്റെ കുടുംബത്തെ അപമാനിക്കുന്നതും വ്യക്തിഹത്യയാണെന്നും ആരോപിച്ച് പെപ്പെയും രംഗത്തെത്തി.
നിര്‍മ്മാതാവിന്റെ പണം തിരികേ നല്കി ഒരു വര്‍ഷം കഴിഞ്ഞാണ് സഹോദരിയുടെ വിവാഹം നടക്കുന്നതെന്നും വിവാഹ ആലോചന വരുന്നത് തന്നെ നിര്‍മ്മാതാവിന് പണം നല്കി ഒന്‍പത് മാസം കഴിഞ്ഞാണെന്നും ആന്റണി വര്‍ഗീസ് പറഞ്ഞിരുന്നു.
ഇതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റുകളും ആന്റണി വര്‍ഗീസ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജൂഡ് ആന്റണി ക്ഷമ ചോദിച്ച് രംഗത്ത് എത്തിയത്.
Discussion about this post