തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നടനാണ് ആന്റണി വര്‍ഗീസ്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസ്’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി സിനിമ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ചു പറ്റിയ നടനാണ് ആന്റണി വര്‍ഗീസ്. ചിത്രത്തിലെ പെപ്പെ എന്ന കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയില്‍ തന്റെ സ്ഥാനം താരം ഉറപ്പിക്കുകയും ചെയ്തു. പിന്നാലെ വന്ന സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ജെല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തോടെ, മലയാള സിനിമയിലെ തന്റെ സ്ഥാനം അരക്കിട്ട് ഉറപ്പിച്ചു.
അജഗജാന്തരവും ആനപ്പറമ്പിലെ വേള്‍ഡ് കപ്പുമാണ് താരത്തിന്റെയാതി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. കൂടാതെ ആസിഫ് അലി ജിസ് ജോയ് ചിത്രത്തിലും താരം എത്തുന്നുണ്ട്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. കൈനിറയേ ചിത്രങ്ങളാണ് താരത്തിനുള്ളത്.
ഇപ്പോള്‍ മറ്റൊരു സന്തോഷം കൂടി താരത്തിന്റെ ജീവിതത്തില്‍ ഉണ്ടായിരിക്കുകയാണ്. താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. അങ്കമാലി സ്വദേശി തന്നെയാണ് താരത്തിന്റെ വധു. പ്രണയ വിവാഹമാണോ വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമാണോ എന്ന് വ്യക്തമല്ല.
എന്തായാലും വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
ചിത്രങ്ങള്‍ കാണാം;
Discussion about this post