തമിഴ് സിനിമ ആരാധകരെ ഞെട്ടിച്ച വാർത്തയായിരുന്നു നടൻ ധനുഷും ഭാര്യ ഐശ്വര്യയും വിവാഹ മോചനം നേടുന്നുവെന്ന വാർത്ത.18 വര്‍ഷത്തെ ദാമ്പത്യ അവസാനിപ്പിച്ചായിരുന്നു ഇരുവരും വിവാഹ മോചനം നേടിയത്.
ഇരുവരുടെയും അപ്രതീക്ഷിതമായ വിവാഹ മോചന പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിത മറ്റൊരു താര വിവാഹ മോചനത്തിന് സാക്ഷിയാവുകയാണ് തമിഴ് സിനിമ ലോകം.
ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന് ബാലയും ഭാര്യ മുത്തുമലരുമാണ് വിവാഹ മോചനം നേടിയത്. മാര്‍ച്ച് 5ന് കുടുംബ കോടതിയില്‍ നിന്നും ഇരുവരും വിവാഹ മോചനം നേടി. പരസ്പര സമ്മദത്തോടെയാണ് വിവാഹ മോചനം. 17 വര്‍ഷത്തെ ദാമ്പത്യമാണ് ഇരുവരും അവസാനിപ്പിച്ചത്.
4 വര്‍ഷങ്ങളായി ഇരുവരും പിരിഞ്ഞു കഴിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 2004 ജൂലൈ 5നായിരുന്നു ഇരുവരും വിവാഹിതരായത്. ഇരുവര്‍ക്കും ഒരു മകളുണ്ട്.
അതേസമയം സൂര്യയെ നായകനാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കിലാണ് ബാലയിപ്പോള്‍. അര്ജ്ജുന് റെഡ്ഡിയുടെ തമിഴ് പതിപ്പായിരുന്നു ബാല അവസാനം സംവിധാനം ചെയ്ത ചിത്രം.
Discussion about this post