തെന്നിന്ത്യന്‍ സിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന താരമായിരുന്നു നടി ദേവയാനി. ബംഗാളി, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളാണ് താരം അഭിനയിച്ചിരിക്കുന്നത്. 90 കള്‍ക്കും 2000 ത്തിനും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ ഒരുപാട് മികച്ച നിരവധി കഥാപാത്രങ്ങള്‍ താരം ചെയ്തിരുന്നു.
ബംഗാളി സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ദേവയാനി, തമിഴ്സിനിമയിലാണ് കൂടുതല്‍ കഴിവ് തെളിയിച്ചത്.രണ്ട് തവണ തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡും താരം വാങ്ങിയിട്ടുണ്ട്. മിക്ക സൂപ്പര്‍ നായകന്മാരുടെ ഒപ്പവും താരം അഭിനയിച്ചിട്ടുണ്ട്.ഏത് കഥാപത്രവും ദേവയാനിയുടെ കൈകളില്‍ ഭദ്രമായിരുന്നു. സിംപിള്‍ ലുക്കും മനോഹരമായ ചിരിയും താരത്തെ കൂടുതല്‍ പ്രിയങ്കരിയാക്കിയിരുന്നു.
മലയാളത്തിലും ഒരുപിടി നല്ല കഥാപാത്രങ്ങള്‍ താരം സമ്മാനിച്ചിട്ടുണ്ട്. അഭിനയത്തില്‍ തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു താരത്തിന്റെ വിവാഹം. വലിയ കോളിളക്കം സൃഷ്ടിച്ചായിരുന്നു ദേവയാനിയുടെ വിവാഹം. തന്റെ പ്രണയത്തിന് തടസ്സം നിന്നതോടെ ഒളിച്ചോടി പോയാണ് ദേവയാനി വിവാഹിതയായത്.
സംവിധായകന് രാജകുമാരനാണ് ദേവയാനിയെ വിവാഹം ചെയ്തത്. ദേവയാനിക്ക് സംസ്ഥാന അവാര്‍ഡ് കിട്ടിയ സൂര്യ വംശം എന്ന ചിത്രത്തിലെ അസിസ്റ്റന്റ്് ഡയറക്ടറായിരുന്നു രാജകുമാര്‍. അവിടെ നിന്നുള്ള സൗഹൃദം പിന്നീട് പ്രണയമായി മാറുകയും തുടര്‍ന്ന് ഒളിച്ചോടിപ്പോയി വിവാഹം കഴിക്കുകയുമായിരുന്നു.
എന്നാല്‍ ദേവയാനിയും രാജ്കുമാറും തമ്മിലുള്ള ബന്ധത്തിന് എല്ലാവരും എതിരായിരുന്നു. ദേവയാനിയുടെ സഹതാരങ്ങള്‍ വരെ പ്രണയ ബന്ധത്തിന് എതിരായിരുന്നു. സിനിമ താരങ്ങള്‍ ഉള്‍പ്പടെ നിരവധിപേര്‍ ഇവരുടെ ബന്ധത്തെയും വിവാഹത്തെയും കളിയാക്കുകയും വിമര്‍ശിക്കുയും ചെയ്തിരുന്നു.
രാജ്കുമാറിന് സൗന്ദര്യമില്ലെന്ന് പറഞ്ഞായിരുന്നു വിമര്‍ശനങ്ങള്‍ വന്നത്. ദേവയാനിയുടെ വീട്ടുകാരും ഈ ബന്ധം എതിര്‍ത്തിരുന്നു. നിറമില്ല, പൊക്കമില്ല എന്നൊക്കെയുള്ള കാരണത്താല്‍ വീട്ടുകാരും ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. ഒടുവില്‍ ആരുടേയും സമ്മതം കിട്ടാതെയായപ്പോള്‍ താരം ഒളിച്ചോടി വിവാഹിതയാകുകയിരുന്നു. 2001 ലായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം വളരെ സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ് ദേവയാനി ഇപ്പോള്‍.
കഴിഞ്ഞ ദിവസം ഒരു തമിഴ് ചാനലിന് നല്കിയ അഭിമുഖത്തില്‍ താരം തന്റെ വിശേഷങ്ങള്‍ പങ്കുവച്ചിരുന്നു. തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും താരം പറഞ്ഞിരുന്നു. തങ്ങളുടെ വിവാഹത്തിന് എതിര് നിന്ന എല്ലാരും പറഞ്ഞത് അദ്ദേഹത്തിന് സൗന്ദര്യമില്ലെന്നായിരുന്നു. എന്നാല്‍ അത് എനിക്കൊരിക്കലൂം ഒരു പ്രശ്നമായി തോന്നിയിരുന്നില്ല.
ഒരാളുടെ സൗന്ദര്യം അത് മനസിലാണ് വേണ്ടത്, അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ കണ്ടതില്‍ ഏറ്റവും സൗന്ദര്യമുള്ള ആള് തന്റെ ഭര്‍ത്താവ് ആണെന്നും, അദ്ദേഹം തന്നെ ഒരു കൊച്ചു കുട്ടിയെ നോക്കുന്ന രീതിയിലാണ് പരിചരിക്കുന്നതും സ്നേഹിക്കുന്നതും, കൂടാതെ ലോകത്തിലെതന്നെ ഏറ്റവും മനോഹരമായ ദാമ്പത്യ ജീവിതം ഞങ്ങളുടേതായിരിക്കും എന്നുമാണ് ദേവയാനി പറഞ്ഞത്.
അതേസമയം സൂര്യവംശത്തിന് മുന്‍പേ തനിക്ക് ദേവയാനിയോട് പ്രണയമുണ്ടായിരുന്നുവെന്നാണ് ഭര്‍ത്താവ് രാജകുമാരന് പറയുന്നത്. ദേവയാനിയുടെ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉള്ള ഫോട്ടോ ഒരിക്കല്‍ ഞാന്‍ കണ്ടിരുന്നു. അന്ന് മുതല്‍ ദേവയാനിയോട് പ്രണയം തോന്നിയിരുന്നുവെന്നും രാജകുമാരന് പറയുന്നു.
ഇവര്‍ക്ക് രണ്ട് മക്കളാണ് ഉള്ളത് മൂത്തമകള്‍ ഇനിയ ഇപ്പോള്‍ പ്ലസ് വണ്ണിലും ഇളയ മകള്‍ പ്രിയങ്ക ഒന്‍പതിലുമാണ് പഠിക്കുന്നത്, ഭര്‍ത്താവിനും മക്കള്ക്കൊപ്പവുമുള്ള ദേവയാനിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ബാഹ്യസൗന്ദര്യം മാത്രമാണ് വലുത് എന്ന് വിചാരിക്കുന്നവരുടെ മുഖമടച്ചുള്ള അടിയാണ് ദേവയാനിയുടെ സന്തോഷ ജീവിതം.
Discussion about this post