മലയാളികളുടെ പ്രിയ നടനാണ് ബാല. കുറച്ചു നാൾ മുന്നേയായിരുന്നു താരം രണ്ടാം വിവാഹം കഴിച്ചത്.
ഡോക്ടർ എലിസബത്തിനെയായിരുന്നു താരം വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ചു എത്താറുണ്ടായിരുന്നു.
എന്നാൽ കുറച്ചു നാളുകളായി ഇരുവരെയും ഒരുമിച്ച് കാണാറില്ലയിരുന്നു. ഇതോടെ ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ എത്തിയിരുന്നു.
എന്നാൽ ഇക്കാര്യത്തിൽ അന്ന് ഇരുവരും പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ എലിസബത്തുമായി വേർപിരിഞ്ഞു എന്ന് അറിയിച്ചിരിക്കുകയാണ് ബാല.
കുടുംബജീവിതം രണ്ടാമതും തകര്‍ന്നുവെന്നും അതിന് കാരണം മാധ്യമങ്ങളാണ് എന്നും കരഞ്ഞു കൊണ്ട് ബാല പറഞ്ഞു. ഫേസ്ബുക് വീഡിയോയിലൂടെ ആയിരുന്നു ബാല ഇക്കാര്യം പറഞ്ഞത്.
അതേസമയം എലിസബത്ത് നല്ല വ്യക്തിയാണെന്നും അവര്‍ക്ക് മനസമാധാനം കൊടുക്കണമെന്നും ബാല പറഞ്ഞു.
ബാല വീഡിയോയിൽ പറഞ്ഞത് -കുടുംബ ജീവിതത്തില്‍ രണ്ട് പ്രാവശ്യം തോറ്റു പോയി. ഇപ്പോള്‍ എന്റെ കുറ്റമാണോ എന്ന് സ്വയം സംശയം തോന്നുന്നു.
രണ്ടാമതും ഈ അവസ്ഥയിലെത്തിച്ചതിന് മാധ്യമങ്ങള്‍ക്ക് നന്ദി. ഒരു കാര്യം പറയാം, എലിസബത്ത് എന്നേക്കാളും നല്ല വ്യക്തിയാണ്. അവര്‍ക്ക് സ്ത്രീയാണ്, ഡോക്ടറാണ്.
കുറച്ച് മനസ്സമാധാനം കൊടുക്കണം. വല്ലാതെ വേദനിപ്പിക്കുന്ന അവസ്ഥയാണ്. എനിക്കും നാവുണ്ട്. എന്നാല്‍ സംസാരിച്ചാല്‍ ശരിയാകില്ല -കരഞ്ഞു കൊണ്ട് ബാല പറഞ്ഞു.
ഇനി എങ്കിലും ആ പാവത്തിനെ വെറുതെ വിട്ടുകൂടെ എന്നാണ് മാധ്യമങ്ങളോടും ട്രോളൻമാരോടും ആരാധകർ പറയുന്നത്.
അതേസമയം സെപ്റ്റംബര്‍ 5ന് ആണ് ബാല രണ്ടാമതും വിവാഹിതനായത്. തന്റെ സുഹൃത്തായ ഡോക്ടര്‍ എലിസബത്തിനെയാണ് താരം വിവാഹം ചെയ്തത്.
ഗായിക അമൃത സുരേഷുമായിട്ടുള്ള വിവാഹ മോചന ശേഷം ആയിരുന്നു ബാല എലിസബത്തിനെ വിവാഹം കഴിച്ചത് .
Discussion about this post