വിക്രം എന്ന ലോകേഷ് കനകരാജ് ചിത്രം റിലീസിനി കാത്തിരിക്കുന്നതിനിടയില്‍ തമിഴില്‍ തിളങ്ങാന്‍ വീണ്ടും ഫഹദ് ഫാസില്‍ എത്തുന്നു. പരിയേരും പെരുമാള്‍, കര്ണന് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദ് ഫാസില്‍ എത്തുന്നത്. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന മാമന്നന് എന്ന ചിത്രത്തിലാണ് ഫഹദ് അഭിനയിക്കുന്നത്.
ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ പ്രതിനായക വേഷത്തിലാകും ഫഹദ് എത്തുകയെന്നാണ് വിവരം.ഉദയനിധി സ്റ്റാലിന് ആണ് നായകന്. കീര്‍ത്തി സുരേഷ് ആണ് നായിക. ഇവരെ കൂടാതെ ശക്തമായ കഥാപാത്രവുമായി വടിവേലുവും അഭിനയിക്കുന്നു.
എ.ആര്. റഹ്മാന് ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത് എന്നതാണ് വലിയ പ്രത്യേകത. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കും.അതേസമയം ഫഹദ് അഭിനയിച്ച കമല്ഹാസന് ചിത്രം വിക്രത്തിന്റെ റിലീസിന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ലോകേഷ് കനക രാജ് സംവിധാനം ചെയ്യുന്ന ചിത്രം 110 ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്. അനിരുദ്ധ് ആണ് കമല്ഹാസന് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
അതേസമയം, ചിമ്പു ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൊറോണ കുമാര്‍ എന്ന ചിത്രത്തില്‍ ഫഹദ് അഭിനയിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. ശിവകാര്ത്തികേയന് കേന്ദ്ര കഥാപാത്രമായി എത്തിയ ‘വേലൈക്കാരനാ’ണ് ഫഹദിന്റെ ആദ്യ തമിഴ് ചിത്രം.
Discussion about this post