കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മുക്തയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും വലിയ വിമര്‍ശനമാണ് കേള്‍ക്കുന്നത്. ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത സ്റ്റാര്‍ മാജിക് എന്ന ഷോയില്‍ മകളുമൊത്ത് എത്തിയപ്പോള്‍ മകളെക്കുറിച്ച് നടി നടത്തിയ പരാമര്‍ശമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.
മകളെ എന്തൊക്കെ ജോലികളാണ് വീട്ടില്‍ പഠിപ്പിച്ചിരിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് മുക്ത നല്കിയ ഉത്തരമാണ് വിവാദമായത്. അവളെ കുക്കിങ്, ക്ലീനിങ് എല്ലാം പഠിപ്പിച്ചിട്ടുണ്ട്,’ എന്നായിരുന്നു മുക്ത മറുപടി പറഞ്ഞത്.
‘ഇതെന്താ ബാലവേലയാണോ’ എന്ന് പരുപാടിയില്‍ പങ്കെടുത്ത ബിനു അടിമാലി ചോദിക്കുന്നു. ‘അല്ല, പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്തു പഠിക്കണം ചേട്ടാ.ആര്‍ടിസ്റ്റൊക്കെ കല്ല്യാണം കഴിയുന്നതു വരെയേ ഉള്ളൂ. അതു കഴിഞ്ഞ് നമ്മള് വീട്ടമ്മ ആയി. നമ്മള് ജോലി ചെയ്തു തന്നെ പഠിക്കണം. ഇവള് വേറെ വീട്ടില്‍ കേറി ചെല്ലാനുള്ളതല്ലേ,’ എന്നായിരുന്നു മുക്തയുടെ മറുപടി.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ മുക്തക്ക് എതിരെ വിമര്‍ശനം ശക്തമാവുകയായിരുന്നു. നടിക്ക് എതിരെ ഒരു കൂട്ടം ആളുകള്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഗായകന് ഹരീഷ് ശിവരാമ കൃഷ്ണന്.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹരീഷ് വിഷയത്തില്‍ പ്രതികരിച്ചത്. ‘ചെന്ന് കേറുന്ന’ വീട്ടിലെ ഏതെങ്കിലും ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാന്‍ അല്ല മകളെ പഠിപ്പിക്കേണ്ടത് പകരം സ്വയം പര്യാപ്തയാവാനാണ് എന്നാണ് ഹരീഷ് ശിവ രാമകൃഷ്ണന് കുറിച്ചത്. അച്ഛന് അമ്മമാര്‍ അത്രേം മെച്ചൂരിറ്റി എങ്കിലും കാണിക്കണം എന്നും ഹരീഷ് കുറിച്ചു. തന്റെ മകളുടെ ചിത്രം പങ്കുവച്ചായിരുന്നു ഹരീഷിന്റെ കുറിപ്പ്.
ഇതെന്റെ മകള്‍ ആണ് അച്ചു. കഴിച്ചു കഴിഞ്ഞ പാത്രം മോറി വെക്കാനും, ബെഡ്ഷീറ്റ് മടക്കി വെക്കാനും ഒക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട് ഞങ്ങള്‍. ഈ പണി ഒക്കെ ഞങ്ങളും (അവളുടെ അപ്പയും അമ്മയും ) ചെയ്യാറും ഉണ്ട്, വലിയ ആനകാര്യം ഒന്നുമല്ല അത്…
പക്ഷെ വര്‍മ സാറേ, ഒരു ചെറിയ കുഴപ്പം ഉണ്ട് – ഇതൊന്നും പറഞ്ഞു കൊടുത്തത് ‘ചെന്ന് കേറുന്ന’ വീട്ടിലെ ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാന്‍ അല്ല – അവളുടെ സ്വയം പര്യാപ്തതയ്ക്കാണ്.
ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സ്വയം പര്യാപ്തരാക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം, അല്ലാതെ കാലഹരണപ്പെട്ട ജെന്‍ഡര്‍ റോള്‍സ് പഠിപ്പിച്ചു റെഗ്രെസ്സ് ചെയ്യിക്കരുത്. അത്രേം മെച്ചൂരിറ്റി എങ്കിലും കാണിക്കണം അച്ഛന് അമ്മമാര്‍.- എന്നാണ് ഹരീഷ് കുറിച്ചത്.മുക്തയെ തേച്ച് ഒട്ടിക്കുന്ന മറുപടിക്ക് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.
Discussion about this post