നടി മുക്തയ്ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും വലിയ വിമര്‍ശനമായിരുന്നു കേട്ടത്. ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കവേ മകളെ കുറിച്ച് നടത്തിയ പരാമര്‍ശമായിരുന്നു മുക്തയ്ക്ക് വിമര്‍ശനം വരുത്തിയത്. ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന ഷോയ്ക്ക് എത്തിയപ്പോള്‍ നടത്തിയ പരാമര്‍ശമായിരുന്നു വിവാദമായത്.
മകള്‍ മറ്റൊരു വീട്ടില്‍ ചെന്ന് കേറാന്‍ ഉള്ളതാണെന്നും അതുകൊണ്ട് പണികള്‍ പഠിച്ചിരിക്കണമെന്നുമായിരുന്നു മുക്ത പറഞ്ഞത്. ആര്‍ട്ടിസ്റ്റ് ഒക്കെ കല്യാണം വരെയൊള്ളൂ, കല്യാണം കഴിഞ്ഞാല്‍ വീട്ടമ്മയാണ്. അതുകൊണ്ട് പണികള്‍ പഠിക്കണമെന്നും മുക്ത പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ മുക്തയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. വല്ലവന്റെയും അടുക്കള പണി ചെയ്യാന്‍ വേണ്ടിയല്ല മകളെ ജോലികള്‍ പഠിപ്പിക്കേണ്ടത് എന്നും സ്വയം പര്യാപ്തയാകാന്‍ വേണ്ടിയാണെന്നായിരുന്നു മുക്തയ്ക്ക് എതിരെ ഉയര്‍ന്ന വിമര്‍ശനം.
മുക്തയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് വലിയ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. സംഭവത്തില്‍ നടിയ്ക്ക് എതിരെ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഇതിനോട് പ്രതികരിച്ച് നടി എത്തിയിരുന്നു. ലോകം എന്തും പറയട്ടെ അവള് എന്റെയാണ്. ഞാന്‍ പറഞ്ഞ ഒരു വാക്കില്‍ കേറി പിടിച്ചു അത് ഷെയര്‍ ചെയ്തു സമയം കളയാതെ, ഒരുപാട് പേര് നമ്മളെ വിട്ടു പോയി പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കം, അവര്‍ക്കും ആ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കൂ എന്നായിരുന്നു വിവാദങ്ങള്‍ക്കു മറുപടിയായി നടി പ്രതികരിച്ചത്.
എന്നാല്‍ ഇപ്പോള്‍ വിമര്‍ശകരോട് കൊമ്പ് കോര്‍ത്ത് മുക്ത വീണ്ടും എത്തിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം സ്റ്റാറസിലൂടെയാണ് മുക്തി വിമര്‍ശനങ്ങളോട് വീണ്ടും പ്രതികരിച്ചത്. കുക്കിങും ക്ലീനിങും മാത്രമല്ല. ആ അഞ്ചു വയസ്സുകാരി വേദിയില്‍ പാട്ടുപാടിയതും നൃത്തം വച്ചതും അസ്സലായി ഇംഗ്ലീഷ് സംസാരിച്ചതും ഈ അമ്മ പഠിപ്പിച്ചതാണ്. ഈ ലോകം എന്തും പറയട്ടെ അവള് എന്റെയാണ് എന്നാണ് മകള്‍ക്ക് ഒപ്പം നില്ക്കുന്ന ചിത്രത്തിന് ഒപ്പം മുക്ത കുറിച്ചത്.
അതേസമയം സംഭവത്തില്‍ നടിയെ പിന്തുണച്ചും വിമര്‍ശിച്ചും ആളുകള്‍ എത്തുന്നുണ്ട്. നടിയെ പിന്തുണയ്ക്കുന്നവര്‍ നടിയ്ക്ക് കൈയ്യടിക്കുകയാണ്. എന്നാല്‍ നടിയുടെ പരാമര്‍ശത്തിലെ സ്ത്രീവിരുദ്ധത കണ്ടെത്താന്‍ മുക്തയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നാണ് വിമര്‍ശകര്‍ പറയുന്നത്.
Discussion about this post