സീരിയലുകളിലൂടെ അഭിനയ രംഗത്ത് എത്തി സിനിമയില്‍ തിളങ്ങിയ നടിയായിരുന്നു മുക്ത. ഒറ്റനാണയമാണ് ആദ്യ ചിത്രമെങ്കിലും സലീം കുമാര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയായിരുന്നു മുക്ത ശ്രദ്ധിക്കപ്പെട്ടത്.
പിന്നാലെ തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിലായി കൈ നിറയെ ചിത്രങ്ങളാണ് താരത്തിന് ലഭിച്ചത്. അഭിനയ ജീവിതത്തില്‍ തിളങ്ങി നിന്ന സമയത്താണ് മുക്ത വിവാഹിതയാകുന്നത്. ഗായിക റിമി ടോമിയുടെ സഹോദരനെയായിരുന്നു മുക്ത വിവാഹം കഴിച്ചത്.
2015 ആഗസ്റ്റിലായിരുന്നു വിവാഹം. പിന്നാലെ താരം സിനിമ ലോകത്ത് നിന്ന് പതിയെ പിന്മാറി. ഇടയ്ക്ക് ഒരു റിയാലിറ്റി ഷോ അവതരിപ്പിച്ചു. ഇതിനിടയില്‍ താരത്തിന് ഒരു കുഞ്ഞു ഉണ്ടായി.
കിയാര എന്നാണ് കുഞ്ഞിന്റെ പേര്. അഞ്ച് വയസുള്ള കുഞ്ഞ് യു.കെ.ജിയിലാണ്. വിവാഹത്തിന് പിന്നാലെ അഭിനയ രംഗത്ത് നിന്ന് മാറി നിന്ന മുക്ത വീണ്ടും അഭിനയത്തില്‍ സജീവമായിരിക്കുകയാണ്.
സീരിയലുകളിലാണ് താരം ഇപ്പോള്‍ സജീവമായി അഭിനയിക്കുന്നത്. മോളുണ്ടായ ശേഷം തമിഴില്‍ ചന്ദ്രകുമാരി എന്ന സീരിയലും മലയാളത്തില്‍ ‘കൂടത്തായി’ എന്ന സീരിയലും ചെയ്തു. വേളമ്മാള്‍ എന്ന സീരിയലിലാണ് താരം ഇപ്പോഴഭിനയിക്കുന്നത്.
ഭര്‍ത്താവിന്റെ സഹോദരി റിമി ടോമിയെ കുറിച്ച് മുക്ത പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഭര്‍ത്താവിന്റെ സഹോദരിയായ റിമി ടോമിയുമായി നല്ല ബന്ധമാണ്. തങ്ങള്‍ തമ്മില്‍ നാത്തൂന് പോര് ഉണ്ടായിട്ടില്ലെന്ന് പറയുകയാണ് മുക്ത. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.
നാത്തൂന്റെ കാര്യത്തിലും ഭാഗ്യവതിയായ ഒരാളാണ് ഞാന്‍. റിമി ചേച്ചി എല്ലാ കാര്യത്തിലും എനിക്ക് സപ്പോര്‍ട്ടാണ്. ഫുള്‍ടൈം ഞാന്‍ കുഞ്ഞിനെ നോക്കി വീട്ടിലിരിക്കണമെന്ന നിര്‍ബന്ധമൊന്നും ചേച്ചിക്കില്ല. പറ്റാവുന്നിടത്തോളം പ്രൊഫഷന് നന്നായി കൊണ്ടുപോകാനേ റിമി ചേച്ചി എന്നോട് പറഞ്ഞിട്ടുള്ളൂ.
ഞാനും റിമി ചേച്ചിയും തമ്മില്‍ കാണുന്നത് തന്നെ അപൂര്‍വമാണ്. നാത്തൂന് പോരൊന്നുമുണ്ടാകാത്തതിന് ഒരു കാരണം അതായിരിക്കാമെന്നും താരം പറയുന്നു.
ഏലൂരെ തങ്ങളുടെ വീട്ടില്‍ ഞാനും റിങ്കുവേട്ടനും മോളും മാത്രമേയുള്ളൂ. ചേച്ചിയും മമ്മിയും ഒരു വീട്ടില്‍. ഏട്ടന്റെ അനിയത്തിയും ഭര്‍ത്താവും ഒരു വീട്ടില്‍. എല്ലാവരും ഓരോരോ വീടുകളില്‍.
ഓണത്തിനോ ക്രിസ്മസിനോ ഈസ്റ്ററിനോ ഒക്കെയാണ് എല്ലാവരും പരസ്പരം കാണുന്നത്. റിമി ചേച്ചി പ്രോഗ്രാമും ഷൂട്ടുമൊക്കെയായിട്ട് മാസത്തില്‍ പകുതി വീട്ടില്‍ കാണില്ല, ചേച്ചി വരുമ്പോഴേക്കായിരിക്കും എന്റെ ഷൂട്ടിംഗ് ഷെഡ്യൂള്‍ വരുന്നത്. അപ്പോള്‍ ഞാന്‍ പോകും. വിശേഷാവസരങ്ങളില്‍ മാത്രം കണ്ടുമുട്ടുമ്പോള്‍ നാത്തൂന് പോരിന് നേരമെവിടെ എന്നും താരം തമാശയായി പറഞ്ഞു.
Discussion about this post