നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്നു. ത്രില്ലര്‍ ശ്രേണിയില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസും ജിനു വി എബ്രഹാമും ചേര്‍ന്നാണ്.
പൃഥ്വിരാജ് ചിത്രം കാപ്പ, ടൊവിനൊ തോമസ് നായകനാകുന്ന അന്ന്വേഷിപ്പിന് കണ്ടെത്തും എന്നീ ചിത്രങ്ങള്‍ക്കു ശേഷം തീയറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ഇത്. നിമിഷ് രവിയാണ് ഛായാഗ്രഹണം , ബാദുഷ പ്രൊജക്ട് ഡിസൈനര്‍.
പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകനാണ് സംവിധായകന് ഡിനൊ ഡെന്നീസ്. മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രഖ്യാപനം എത്തിയതോടെ ത്രില്ലടിച്ചിരിക്കുകയാണ് ആരാധകര്‍.
അതേസമയം നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ലിജോ ജോസ് ചിത്രം, നിസാം ബഷീര്‍ ചിത്രം, ബി ഉണ്ണികൃഷ്ണന് ചിത്രം തുടങ്ങി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
അതേസമയം ‘പുഴു’വാണ് മമ്മൂട്ടിയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. മെയ് 12നാണ് ചിത്രം സോണി ലിവിലൂടെ പ്രദര്‍ശനം ആരംഭിച്ചത്.
നവാഗത സംവിധായിക രത്തീന സംവിധാനം ചെയ്ത ചിത്രം ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രമായിരുന്നു.
മമ്മൂട്ടിയുടെ അഭിനയത്തിനും റത്തീനയുടെ സംവിധാനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ഉണ്ടായത്. ഹര്‍ഷാദ് ആയിരുന്നു ചിത്രത്തിന്റെ രചന.എസ് ജോര്‍ജ്ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും.
Discussion about this post