സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരുന്ന തമിഴ് സിനിമയാണ് വിക്രം. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്ഹാസന് നായകനായി എത്തുന്ന ചിത്രത്തിനായി വന്‍ പ്രതീക്ഷയിലായിരുന്നു സിനിമ പ്രേമികള്‍.
നീണ്ട ഇടവേളയ്ക്ക് ശേഷം എത്തുന്ന കമല്ഹാസന് ചിത്രമെന്ന നിലയ്ക്കും മാസ്റ്ററിന് ശേഷം എത്തുന്ന ലോകേഷ് ചിത്രമെന്ന നിലയ്ക്കും, വിജയ് സേതുപതി, ഫഹദ് ഫാസില്‍, തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രമെന്ന നിലയ്ക്കും, തമിഴ് സൂപ്പര്‍താരം സൂര്യ അതിഥി വേഷത്തില്‍ എത്തുന്ന സിനിമ എന്ന നിലയ്ക്കും വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരുന്നത്.
ചിത്രം ഇന്ന് മുതല്‍ തീയറ്ററില്‍ എത്തിയിരിക്കുകയാണ്. വന്‍ വരവേല്‍പ്പായിരുന്നു ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കിയത്. വെളുപ്പിന് മുതല്‍ ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ ആദ്യ ഷോ കഴിയുമ്പോള്‍ മികച്ച പ്രതികരണമാണ് നേടുന്നത്.
വിക്രം ഒരു ഫാന്‍ബോയ് സിനിമ എന്നാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ പറയുന്നത്. അത്രയും അഡാറ് പവ്വര്‍ഫുള്‍ പടം എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. കമലഹാസ്സനോടൊപ്പം ആദ്യാവസാനം നമ്മുടെ ഫഹദ് ഫാസില്‍ സ്ക്രീന്‍ പ്രസന്‍സ് നിലനിര്‍ത്തുന്നുണ്ട്. വിജയ് സേതുപതി പ്രത്യേക മാനറിസങ്ങളോടെ കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെന്നിട്ടുണ്ട്. ബാക്കിയുള്ളവരും തകര്‍ത്തു എന്നാണ് മറ്റൊരു ആരാധകന് അഭിപ്രായപ്പെടുന്നത്.
ബ്ലോക്ബസ്റ്ററാകും ചിത്രം എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രം കണ്ടവരുടെ പ്രതികരണം. ചുമ്മാ തീ എന്നാണ് ചിത്രത്തിനെ കുറിച്ച് ആരാധകര്‍ പറയുന്നത്.ചിത്രത്തിന്റെ തീയറ്റര്‍ എക്സ്പീരിയന്‍സ് നഷ്ടപ്പെടുത്തരുതെന്നും ആരാധകര്‍ പറയുന്നു. അന്താരാഷ്ട്ര നിലവരാത്തിലേക്ക് വിക്രം ചിത്രം എത്തിയെന്നുമാണ് അഭിപ്രായങ്ങള്‍.
ചിത്രത്തിലെ അനിരുദ്ധിന്റെ ബാക്ക്ഗ്രൗണ്ട് സ്കോര്‍ ഒരു രക്ഷയും ഇല്ലാത്തതാണ് എന്നും ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നു. രോമാഞ്ചം ഉണ്ടാക്കുന്ന നിരവധി സീനുകള്‍ സിനിമയിലുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നു. തിയേറ്റര്‍ പൂരപ്പറമ്പാക്കാന്‍ സഹായിച്ച ലോകേഷ് കനകരാജിന് ഒരു ബിഗ് താങ്ക്സ് എന്നും പ്രേക്ഷകര്‍ പറയുന്നു..
വിക്രം കാണുന്നതിനു മുമ്പ് ‘കൈദി’ കാണുന്നത് നല്ലതായിരിക്കും എന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.
ചിത്രം ബ്ലോക്ബസ്റ്ററാകും എന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ ഉദയനിധി സ്റ്റാലിന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സൂപ്പര്‍, നന്ദി ഉലഗനായകന്‍ കമല്ഹാസന് സാര്‍. മൊത്തം ടീമിനും നന്ദി. ഉറപ്പായും ബ്ലോക്ബസ്റ്റര്‍ എന്നാണ് ഉദയനിധി സ്റ്റാലിന് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. ഉദയനിധിയുടെ വാക്കുകള്‍ സത്യമാകും എന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് റസ്പോണ്‍സ് വ്യക്തമാക്കുന്നത്.
Discussion about this post