ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ മാമുക്കോയയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്.
ഹൃദയാഘാതത്തിനൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവം കൂടിയതാണ് നില ഗുരുതരമാക്കിയത്.
പ്രിയ താരത്തിന്റെ നില ഗുരുതരമെന്ന് അറിഞ്ഞതിനു പിന്നാലെ പ്രാർത്ഥനകളുമായി എത്തുകയാണ് മലയാളികൾ.
വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നാണ് മലയാള സിനിമ ലോകം പറയുന്നത്. അതേസമയം കഴിഞ്ഞ ദിവസം വൈകിട്ട് മലപ്പുറം വണ്ടൂരിൽ ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യ നില ഗുരുതരമായതിനാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് എന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.ഉടനെ തന്നെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വരുമെന്നാണ് സൂചന.
Discussion about this post