കൊച്ചി: മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത പുതിയ ചിത്രം ഭ്രമയുഗം മികച്ച പ്രതികരണം നേടി ബോക്സോഫീസില്‍ കുതിപ്പ് തുടരുകയാണ്.
കേരള ബോക്സോഫീസില്‍ ആദ്യ ഞായറാഴ്ച ചിത്രം മികച്ച കളക്ഷനാണ് ഉണ്ടാക്കിയത്. കേരളത്തില്‍ നിന്ന് മാത്രം 12 കോടിക്ക് അടുത്ത് ചിത്രം നാല് ദിവസത്തില്‍ ഉണ്ടാക്കിയെന്നാണ് വിവരം.
ആഗോള തലത്തിലും ചിത്രം മികച്ച കളക്ഷനാണ് സ്വന്തമാക്കിയത്. നാല് ദിവസത്തിനുള്ളില്‍ ഭ്രമയുഗം ആഗോളതലത്തില്‍ 31.75 കോടിയാണ് നേടിയിരിക്കുന്നത്.
കേരളത്തില്‍ നിന്ന് മാത്രം 11.85 കോടിയാണ് നേടിയത്. ഇന്ത്യയിലെ മറ്റുഭാഗങ്ങളില്‍ നിന്നും 3.4 കോടിയാണ് ചിത്രം നേടിയത്. വിദേശത്ത് നിന്നും 16.50 കോടിയും ചിത്രം നേടി.
ഇതോടെ റിലീസ് ചെയ്ത നാല് ദിവസം കൊണ്ട് തന്നെ മോഹന്‍ലാല്‍-ലിജോ ജോസ് ചിത്രം മലൈക്കോട്ടൈ വാലിബന്റെ ലൈഫ് ടൈം കളക്ഷനെ ഭ്രമയുഗം മറികടന്നുവെന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്.
പുറത്തുവന്ന അവസാന കണക്കുകള്‍ പ്രകാരം ചിത്രം മലൈക്കോട്ടൈ വാലിബന്റെ ലൈഫ് ടൈം കളക്ഷന്‍ 29.40 കോടിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനെ പുഷ്പം പോലെ മമ്മൂട്ടി മറികടക്കുകയായിരുന്നുവെന്നാണ് ബോക്സ് ഓഫീസ് കണക്കുകള്‍ പറയുന്നത്. മമ്മൂട്ടി ആരാധകര്‍ ഈ സന്തോഷം ഏറ്റെടുത്തു കഴിഞ്ഞു.
മലയാള സിനിമയിലെ ഒരേ ഒരു രാജാവ് അത് മമ്മൂക്കയാണ് എന്ന് ഇതോടെ ഉറപ്പായി എന്നാണ് ഇവര്‍ പറയുന്നത്. അതേസമയം ഈ റണ്ണിംഗ് തുടരുകയാണെങ്കില്‍ മമ്മൂട്ടിയുടെ കരിയറിലെ വന്‍ വിജയങ്ങളില്‍ ഒന്നാകും ഭ്രമയുഗം എന്നാണ് സിനിമ ലോകത്തെ വിലയിരുത്തല്‍.
Discussion about this post