മലയാളത്തിന്റെ മെഗാസ്റ്റാർ ആണ് മമ്മൂട്ടി. സിനിമയോടുള്ള സ്നേഹം കൊണ്ട് ചെറിയ വേഷത്തിലൂടെ അഭിനയം ആരംഭിച്ച് മലയാള സിനിമയുടെ രാജാക്കന്മാരിൽ ഒരാളായി മമ്മൂട്ടി മാറുകയായിരുന്നു.
ഇന്ന് ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് മമ്മൂട്ടി. ബോളിവുഡ് താരങ്ങൾ പോലും മമ്മൂട്ടിയുടെ ആരാധകരാണ്.
ഇപ്പോഴിതാ മമ്മൂട്ടിയെ പ്രശംസിച്ച് സംവിധായകൻ സിബി മലയിൽ പറഞ്ഞ വാക്കുകൾ ആണ് സിനിമ പ്രേമികൾക്ക് ഇടയിൽ ചർച്ചയാകുന്നത്.
മമ്മൂട്ടിയെ കുറിച്ചും മമ്മൂട്ടിയുടെ സിനിമകളുടെ തിരഞ്ഞെടുപ്പിനെ കുറിച്ചും ആയിരുന്നു സിബി മലയിലിന്റെ വാക്കുകൾ.
ഇപ്പോൾ മലയാള സിനിമയെ മുന്നിൽ നിന്ന് നയിക്കുന്നത് മമ്മൂട്ടിയാണെന്നാണ് സിബി മലയിൽ പറയുന്നത്.
“മലയാളത്തിൻ്റെ സുവർണ കാലഘട്ടമായി നമ്മൾ ഇപ്പോഴുള്ള സിനിമകളെ കണ്ടാൽ, അതിനെ മുന്നിൽ നിന്ന് നയിക്കുന്നത് മമ്മൂട്ടിയാണ്.മമ്മൂട്ടി കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളിൽ ചെയ്ത കഥാപാത്രങ്ങൾ നോക്കൂ.
മുമ്പ് ചെയ്തിട്ടുള്ള ഒരു കഥാപാത്രത്തിനെയും റിപ്പീറ്റ് ചെയ്യാൻ മമ്മൂട്ടി ശ്രമിച്ചിട്ടില്ല. പുഴു, റോഷാക്ക്, കണ്ണൂർ സ്ക്വാഡ്, ഭ്രമയുഗം, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ സിനിമകൾ എത്ര മാത്രം വൈവിധ്യതായിലാണ് അയാൾ ചെയ്യുന്നത്. ഞെട്ടിപ്പിക്കുന്ന കാരക്ടർ സെലക്ഷനും പെർഫോമൻസുമല്ലേ?”- എന്നാണ് സിബി മലയിൽ ചോദിക്കുന്നത്.
സിബി മലയിലിന്റെ വാക്കുകൾ സിനിമ പ്രേമികൾക്ക് ഇടയിൽ ചർച്ചയാവുകയാണ്.മലയാള സിനിമയെ മുന്നിൽ നിന്ന് നയിക്കുന്നത് മമ്മൂട്ടിയാണെന്നാണ് ആണ് മമ്മൂട്ടി ആരാധകരും പറയുന്നത്.
എന്നാൽ മോഹൻലാൽ ആരാധകർ സിബി മലയിലിനെ വിമർശിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു പടങ്ങൾ പൊട്ടി എന്ന് ഓർത്തു ലാലേട്ടനെ തള്ളി പറയരുത് എന്നാണ് മോഹൻലാൽ ആരാധകർ പറയുന്നത്.
ബറോസ് ഇറങ്ങട്ടെ അഭിപ്രായം മാറിക്കോളും എന്നാണ് എന്നാണ് മോഹൻലാൽ ആരാധകർ പറയുന്നത്.
അതേസമയം മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. തനിയാവർത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭാരതം, സദയം, കമലദളം, ആകാശദൂത്, ചെങ്കോൽ, സമ്മർ ഇൻ ബത്ലഹേം തുടങ്ങീ നിരവധി മികച്ച സിനിമകളാണ് സിബി മലയിൽ മലയാളത്തിന് സമ്മാനിച്ചത്.
ഫാസിലിന്റെയും പ്രിയദർശന്റെയും സഹസംവിധായകനായി പ്രവർത്തിച്ചുകൊണ്ടാണ് സിനിമയിലേക്ക് സിബി മലയിൽ കടന്നു വരുന്നത്. 1985 ൽ പുറത്തിറങ്ങിയ ‘മുത്താരംകുന്ന് പി. ഒ’ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ആസിഫ് അലിയെ നായകനായെത്തിയ ‘കൊത്ത്’ എന്ന ചിത്രമാണ് സിബി മലയിലിന്റെ അവസാനമിറങ്ങിയ ചിത്രം
Discussion about this post