മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയാല്‍ പിന്നീട് സോഷ്യല്‍ മീഡിയ ഒരാഴ്ചത്തേക്ക് ഭരിക്കുന്നത് ഈ ചിത്രങ്ങള്‍ ആയിരിക്കും. ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍ എന്നാണ് മമ്മൂട്ടിയെ കുറിച്ച് ആരാധകര്‍ പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ തീ പടര്‍ത്താറുണ്ട് മമ്മൂട്ടി ചിത്രങ്ങള്‍. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. വളരെ പ്രായം ചെന്ന രീതിയില്‍ ഉള്ള മമ്മൂട്ടിയുടെ ലുക്ക് ആയിരുന്നു ഈ ചിത്രം.
മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി എന്ന് പറഞ്ഞായിരുന്നു ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയത്.ഇത് സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടി വിമര്‍ശകര്‍ ആഘോഷമാക്കിയിരുന്നു. ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍ തള്ളുകള്‍ ആണെന്നും ഇതാണ് മേക്കപ്പ് ഇല്ലാത്ത ചിത്രം എന്നുമായിരുന്നു വിമര്‍ശകര്‍ പറഞ്ഞത്.
മമ്മൂട്ടി വിമര്‍ശകര്‍ നിരവധി പേര് ഈ ചിത്രം പങ്കുവച്ചിരുന്നു. ഇതാണ് മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടിയുടെ ലുക്ക് എന്നായിരുന്നു മമ്മൂട്ടി വിമര്‍ശകര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഈ ചിത്രം ഫോട്ടോഷോപ്പ് ആണ് എന്നാണ് വ്യക്തമായിരിക്കുകയാണ്.
ഏതോ മമ്മൂട്ടി വിമര്ശകന് ഫോട്ടോ ഷോപ്പിലൂടെ മമ്മൂട്ടിയെ പ്രായമുള്ള ലുക്ക് ആക്കി മാറ്റിയതാണ് എന്നാണ് വ്യക്തമാകുന്നത്.ചിത്രത്തിന്റെ ഒറിജിനലും ഡ്യൂപ്ലിക്കേറ്റും പങ്കുവച്ച് മമ്മൂട്ടി ആരാധകര്‍ തന്നെ ഫോട്ടോഷോപ്പ് നുണകളെ പൊളിക്കുന്നുണ്ട്.
അതേസമയം കൈ നിറയെ ചിത്രവുമായി തിരക്കിലാണ് മമ്മൂട്ടി.ടര്‍ബോ എന്ന ചിത്രം മമ്മൂട്ടിയുടെതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുന് മാനുവല്‍ തോമസാണ് ചിത്രത്തിന് തിരക്കഥ് ഒരുക്കുന്നത്.
Discussion about this post