സമീപകാലത്ത് മലയാള സിനിമയില്‍ സംഭവിച്ച ഏറ്റവും നല്ല മാറ്റമാണ് മമ്മൂട്ടിയും അദ്ദേഹം ചെയ്യുന്ന സിനിമകളുമെന്ന് നടന് വിനയ് ഫോര്‍ട്ട്. മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രവുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴായിരുന്നു വിനയ് ഫോര്‍ട്ടിന്റെ പരാമര്‍ശനം.
ഈയടുത്ത് മലയാള സിനിമയില്‍ സംഭവിച്ച ഏറ്റവും നല്ല മാറ്റങ്ങള്‍ എന്താണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയുക മമ്മൂക്കയുടെ പരീക്ഷണങ്ങളാണ് എന്നായിരിക്കും.
മമ്മൂക്ക ചെയ്യാനുള്ളതെല്ലാം ചെയ്ത് കഴിഞ്ഞു. ഈ പ്രായത്തിലും അദ്ദേഹം പുതിയ കഥകളും കഥാപാത്രങ്ങളും തേടി പോവുകയാണ്.
എന്റെ പ്രായത്തിലുള്ള അഭിനേതാക്കാള്‍, അയ്യോ ഈ കഥാപാത്രം ഞാന്‍ ചെയ്താല്‍ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കുന്ന സമയത്താണ് അദ്ദേഹം അതിനെയെല്ലാം പുറംക്കാലുകൊണ്ട് അടിച്ച് കൊണ്ടിരിക്കുന്നത്.
അതുകൊണ്ട് തന്നെ മലയാള സിനിമയില്‍ അടുത്ത് നടന്ന ഏറ്റവും നല്ല കാര്യം മമ്മൂക്ക തെരഞ്ഞെടുക്കുന്ന സിനിമകളും അദ്ദേഹം ചെയ്യുന്ന കഥാപാത്രങ്ങളുമാണ്.
അത് എന്നെ പോലെയുള്ള സാധാരണക്കാര്‍ക്ക് വലിയ രീതിയില്‍ പ്രചോദനമാവുന്നുണ്ട് എന്ന് വിനയ് ഫോര്‍ട്ട് പറഞ്ഞു. താന്‍ ഫാമിലി സിനിമയില്‍ ഡാര്‍ക്ക് കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്.
ഫാമിലിയുടെ പ്രിവ്യൂ ഷോ കഴിഞ്ഞപ്പോള്‍, ഐ.എഫ്.എഫ്.കെ സ്ക്രീനിങ്ങിന് ശേഷം എന്നോട് ഒരുപാട് പേര് ചോദിച്ചിട്ടുണ്ട്, ഇങ്ങനെയൊരു ഡാര്‍ക്ക് കഥാപാത്രം ചെയ്യാന്‍ എന്തായിരുന്നു മോട്ടിവേഷനെന്ന്.
ഞാന്‍ പറഞ്ഞു, സാര്‍ ഞാന്‍ വര്‍ക്ക് ചെയ്യുന്നത് മലയാള സിനിമയിലാണ്. ഞങ്ങളുടെയൊക്കെ തലതൊട്ടപ്പന് ഇതിന്റെയെല്ലാം നൂറ് മടങ്ങ് ഡാര്‍ക്ക് ആയിട്ടുള്ള വേഷങ്ങള്‍ ചെയ്ത് വെച്ചിട്ടുണ്ട് എന്നാണ്.
ഒരു മെഗാസ്റ്റാര്‍ ഒന്നിനെയും പേടിക്കാതെ എല്ലാ തരത്തിലുള്ള വേഷങ്ങളും ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ എന്നെ പോലെയൊരാള്‍ക്ക് ഇവിടെ എന്തുംചെയ്യാം എന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.
ഇത് കേരളമാണ്. ആവിഷ്കാര സ്വാതന്ത്ര്യം ഏറ്റവും കൂടുതല്‍ ഉള്ളത് ഇവിടെയാണ്. നമ്മള് ഇവിടെ ഇത് ചെയ്തില്ലെങ്കില്‍ വേറേ ആര് ചെയ്യും. അതിനുള്ള വലിയ പ്രചോദനമാണ് അദ്ദേഹം.” എന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.
സില്ലി മോങ്ക്സിന് നല്കിയ അഭിമുഖത്തിലായിരുന്നു വിനയ് ഫോര്‍ട്ടിന്റെ വാക്കുകള്‍. അതേസമയം മമ്മൂട്ടിയുടെ ഭ്രമയുഗം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.ബോക്സ് ഓഫീസില്‍ ചിത്രം കുതിപ്പ് നടത്തുകയാണ്.
Discussion about this post