മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ കാണണം എന്ന് ആഗ്രഹം പ്രകടിപ്പിച്ച ഒരു അമ്മൂമ്മയുടെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
അമ്മാളു എന്ന അമ്മൂമ്മ ആയിരുന്നു മമ്മൂട്ടിയെ കാണാൻ ആഗ്രഹം അറിയിച്ചത്. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ മമ്മൂട്ടിയെ കാണാന്‍ അനുവാദവും ലഭിച്ചു.
നടി സീമ ജി നായര്‍ ആയിരുന്നു ഇതിന് വഴികാട്ടിയായത്. ടര്‍ബോ സെറ്റില്‍ വച്ച് മമ്മൂട്ടിയെ കണ്ട അമ്മാളു അമ്മയുടെ സന്തോഷം വിലമതിക്കാന്‍ സാധിക്കാത്തത് ആയിരുന്നു. ഈ വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടു.
അമ്മാളു അമ്മയെ ചേര്‍ത്ത് നിര്‍ത്തിയ മമ്മൂട്ടി, സമ്മാനവും നല്‍കിയാണ് അവരെ യാത്രയാക്കിയത്. ഇപ്പോഴിതാ അന്ന് മമ്മൂട്ടിയോട് സംസാരിച്ചത് എന്താണെന്നും അദ്ദേഹം നല്കിയ സമ്മാനം എന്താണെന്നും തുറന്നു പറയുകയാണ് ഇവര്‍.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അമ്മാളു അമ്മ ഇക്കാര്യം പറഞ്ഞത്.
“ഒരു ജോഡി ഡ്രെസും പതിനായിരം രൂപയും മമ്മൂക്ക തന്നു. ആ രൂപ ദൈവങ്ങൾക്ക് തന്നെ കൊടുത്തു. അമ്പലങ്ങളിലും പള്ളിക്കും കൊടുത്തു. ഒരു രൂപ പോലും മിച്ചം വച്ചില്ല. വഴിപാട് നേർന്നത് മമ്മൂക്കയെ കാണാൻ വേണ്ടിയാ. കാണുകയും ചെയ്തു കിട്ടിയ പൈസ അതുപോലെ കൊടുക്കുകയും ചെയ്തു. ദൈവങ്ങള്‍ എന്റെ കണ്ണീരിന് വില കാണിച്ചു. അതാ അദ്ദേഹത്തെ കാണാൻ പറ്റിയത്”, എന്നാണ് അമ്മാളു അമ്മ പറഞ്ഞു.
പല്ലാവൂർ ദേവനാരായണനെ കണ്ടാണ് മമ്മൂട്ടിയോടുള്ള ഇഷ്ടം വന്നതെന്ന് അമ്മാളു അമ്മ പറയുന്നു. ഭ്രമയുഗം ആണ് അവസാനം കണ്ട പടമെന്നും അവർ മനംനിറഞ്ഞ് പറയുന്നുണ്ട്
Discussion about this post