മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജുവാര്യർ. മഞ്ജു ചിത്രങ്ങൾക്കായി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ട്. അത്തരത്തിൽ മഞ്ജു ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആയിഷ.
ഇപ്പോഴിതാ ആയിഷയിലെ വീഡിയോ ഗാനം പുറത്ത് എത്തിയിരിക്കുകയാണ്. ചടുലമായ നൃത്ത ചുവടുകളുമായെത്തുന്ന മഞ്ജു വാര്യരെ വീഡിയോയിൽ കാണാം.
കണ്ണിൽ കണ്ണിൽ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എത്തിയിരിക്കുന്നത്. മഞ്ജുവാര്യരുടെ ചടുലമായ നൃത്തം ഈ വീഡിയോയിൽ കാണാം.
പ്രഭുദേവയുടേതാണ് കൊറിയോഗ്രഫി. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാള സിനിമയില്‍ നൃത്ത സംവിധായകനായി എത്തുന്നത്.
ഗാനം ആലപിച്ചിരിക്കുന്നത് അഹി അജയൻ ആണ്. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എം ജയചന്ദ്രൻ ആണ്. ഡോ.നൂറ അൽ മർസൂഖിയാണ് ഗാനത്തിന്റെ അറബിക് വെർഷൻ എഴുതിയിരിക്കുന്നത്.
പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ ഗാനം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഇതാരാ ലേഡി മൈക്കിൾ ജാക്സൺ ആണോ എന്നാണ് മഞ്ജു നൃത്തം കണ്ട് ആരാധകർ ചോദിക്കുന്നത്.
അതേസമയം മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ആയിഷ’ ഇന്തോ-അറബിക് ചിത്രം ആയിട്ടാണ് ഒരുങ്ങുന്നത്.
ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം 7 ഭാഷകളിലായാണ് ഒരുങ്ങുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന. ഇതാദ്യമാണ് മഞ്ജു വാര്യരുടെ ഒരു സിനിമ ഇത്രയും ഭാഷകളിൽ റിലീസ് ചെയ്യുന്നത്. നടി രാധികയും ചിത്രത്തിൽ സുപ്രധാന വേഷത്തിൽ എത്തുന്നു.
Discussion about this post