മലയാളത്തിലെ പ്രിയ നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. പ്രായം നാല്പത് കഴിഞ്ഞെങ്കിലും ഇപ്പോഴും യുവ നടിമാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന സൗന്ദര്യമാണ് താരത്തിന്. അഭിനയത്തില്‍ മഞ്ജുവിനോട് മുട്ടിനില്‍ക്കാന്‍ പാകത്തിനുള്ള യുവ നടിമാര്‍ ഇല്ലെന്ന് വേണമെങ്കില്‍ പറയാം.
ദീലീപുമായിട്ടുള്ള വേര്‍പിരിയലിന് പിന്നാലെയാണ് താരം വീണ്ടും അഭിനയരംഗത്തേക്ക് എത്തുന്നത്. രണ്ടാം വരവില്‍ കൈ നിറയെ ചിത്രങ്ങളാണ് താരത്തിന് കിട്ടിയത്. രണ്ടാം വരവില്‍ താരം സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്ക്കുകയാണ.
സിനിമ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇത് ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. അടുത്തിടെ താരത്തിന്റെ മേക്ക് ഓവര്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗം സൃഷ്ടിച്ചിരുന്നു.
ഇപ്പോള്‍ ഇതാ അത്തരത്തില്‍ താരം പങ്കുവച്ച മറ്റൊരു വീഡീയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമ ചിത്രീകരണങ്ങള്ക്കിടയിലുള്ള തന്റെ ഭാവങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയാണ് മഞ്ജു പങ്കുവയ്ക്കുന്നത്.
വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. മഞ്ജുവിനെ എത്ര കണ്ടാലും മതി വരില്ല. വീഡിയോ കണ്ടതോടെ മനസ്സ് നിറഞ്ഞു തുടങ്ങിയവയാണ് വീഡിയോക്ക് താഴെ വരുന്ന കമന്റുകള്‍. വീഡിയോ വൈറലായതോട ഇതിപ്പോള്‍ അമ്മയാണോ മോളാണോ ഇളയത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
അതേസമയം മകള്‍ മീനാക്ഷി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഡാന്‍സ് വീഡിയോയും വൈറലായിരുന്നു. പത്മാവദ് എന്ന ചിത്രത്തിലെ ഗാനത്തിന് ഡാന്‍സ് കളിക്കുന്ന വീഡിയോയിരുന്നു മീനാക്ഷി പങ്കു വച്ചത്. ഡാന്‍സില്‍ അമ്മയെയും രണ്ടാനമ്മയെയും മീനാക്ഷി കടത്തി വെട്ടുമെന്നാണ് ആരാധകരുടെ കമന്റുകള്‍.
View this post on Instagram
Discussion about this post