മലയാളത്തിന്റെ ജനപ്രിയ നായകനാണ് ദിലീപ്. മലയാള സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി അരങ്ങേറ്റം കുറിച്ച ദിലീപ് ഇന്ന് മലയാളികളുടെ ജനപ്രിയ നായകനാണ്.
കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായ ദിലീപ് ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ്.മുപ്പത്തിയഞ്ചാം പിറന്നാളാണ് മലയാളികളുടെ പ്രിയതാരം ആഘോഷിക്കുന്നത്.
നിരവധി പേരാണ് പ്രിയ താരത്തിന് പിറന്നാളാശംസകളുമായി എത്തുന്നത്. സഹ താരങ്ങളും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് ദിലീപിനെ പിറന്നാളാശംസകൾ അറിയിക്കുന്നത്.
ഇതിനിടയിൽ ഇപ്പോഴിതാ മകൾ മീനാക്ഷി ദിലീപിന് പിറന്നാളാശംസകൾ നേർന്ന് എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് മീനാക്ഷി അച്ഛന് പിറന്നാൾ ആശംസകൾ നേരുന്നത്.
കുഞ്ഞു മീനാക്ഷിയെ എടുത്തു നിൽക്കുന്ന ദിലീപിന്റെ ചിത്രം പങ്കുവച്ചാണ് മീനാക്ഷിയുടെ പിറന്നാൾ ആശംസകൾ.ഹാപ്പി ബർത്ത് ഡേ അച്ഛാ എന്നാണ് ചിത്രത്തിന് മീനാക്ഷി കുറിപ്പ് നൽകിയിരിക്കുന്നത്.
മീനാക്ഷിയുടെ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് ആശംസകൾ ആയി എത്തുന്നത്. ആരാധകരും സിനിമ താരങ്ങളും ദിലീപിന് പിറന്നാൾ ആശംസകൾ നേരുന്നുണ്ട്.
അതേസമയം ദിലീപിന്റെ പിറന്നാൾ ദിനമായ ഇന്ന് നിരവധി ചിത്രങ്ങൾ ആണ് പ്രഖ്യാപിച്ചത്. രാമലീലക്ക് ശേഷം ഒരുങ്ങുന്ന ദിലീപ് അരുൺ ഗോപി ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടു.
ബാന്ദ്ര എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കൊലമാസ് ലുക്കിലുള്ള പോസ്റ്റരാണ് പുറത്തുവന്നിരിക്കുന്നത്. തോക്ക് പിടിച്ച് കസേരയിലിരിക്കുന്ന ദിലീപിനെ ആണ് പോസ്റ്ററിൽ കാണുന്നത്.
Discussion about this post