നടന് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന്റെ സന്തോഷത്തില്‍ ലഡു വിതരണം ചെയ്ത് ഒരാരാധകന്. മുഹമ്മദ് അസ്ലം എന്ന യുവാവാണ് ദീലീപിന് ജാമ്യം ലഭിച്ചതിന്റെ സന്തോഷത്തില്‍ ലഡ്ഡു വിതരണം ചെയ്തത്. പോലീസുകാര്‍ക്കടക്കം ഇയാള്‍ ലഡു വിതരണം ചെയ്തു.
ആലുവ കുഞ്ഞുണ്ണിക്കര സ്വദേശിയായാണ് മുഹമ്മദ്.ഞാന്‍ ദിലീപേട്ടന്റെ ഒരു കടുത്ത ആരാധകനാണ്’ എന്ന് പറഞ്ഞ് മാധ്യമങ്ങളുടെ മുന്നില്‍ സ്വയം പരിചയപ്പെടുത്തിയ വ്യക്തി കൈയ്യില്‍ കരുതിയിരുന്ന ലഡു വിതരണം ചെയ്യുകയായിരുന്നു.
ദിലീപ് തെറ്റ് ചെയ്യില്ലെന്ന് പൂര്‍ണവിശ്വാസം ഉണ്ട്. അതുകൊണ്ടാണ് സത്യത്തോടൊപ്പം, അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നത് എന്നാണ് ഇയാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. താന്‍ ഫാന്‍ ഗ്രൂപ്പിലൊന്നും താന്‍ അംഗമല്ലെന്നും ദിലീപിന്റെ വളരെ അടുത്തൊരു ആരാധകന് മാത്രമാണെന്നും ഇയാള്‍ വ്യക്തമാക്കി. ഇയാള്‍ ലഡ്ഡു വിതരണം ചെയ്യുന്ന വീഡിയോ ദിലീപിന്റെ ഫാന്‍ പേജുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ദിലീപിന് ജാമ്യം ലഭിച്ചത്.ദിലീപിനെക്കൂടാതെ, സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടര്‍ന്നു ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ മാസം പത്തിനാണു ദിലീപ് അടക്കമുള്ളവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഉപാധികളോടെയാണ് ദിലീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ദിലീപ് പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. ഒരു ലക്ഷം രൂപയുടെ രണ്ട് ജാമ്യവും വേണമെന്ന് ഉപാധി.
പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി പറഞ്ഞു. ജാമ്യ വ്യവസ്ഥ ലംഘിച്ചാല്‍ പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് പി.ഗോപിനാഥ് ആണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
Discussion about this post