മലയാളത്തിന്റെ ജനപ്രിയ നായകന് ദിലീപ് നായകനായി എത്തിയ പുതിയ ചിത്രമാണ് തങ്കമണി. സിനിമ തീയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.
ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നിരവധി അഭിമുഖങ്ങളാണ് ദിലീപ് നല്‍കിയത്. ഈ അഭിമുഖങ്ങളിലൊന്നില്‍ സംസാരിക്കുമ്പോള്‍ ഭാര്യ കാവ്യ മാധവനെ കുറിച്ച് ദിലീപ് പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.
നടി കൂടിയായ മീരയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു കാവ്യയെ കുറിച്ചുള്ള ദിലീപിന്റ വാക്കുകള്‍. കാവ്യയെ കൂടി കാണാം എന്ന പ്രതീക്ഷ തനിക്ക് ഉണ്ടായിരുന്നു എന്നും പക്ഷേ ദിലീപിനൊപ്പം കാവ്യ വരാത്തതിന്റെ പരിഭവം മീര പങ്കുവെച്ചിരുന്നു.
ഇതിന് മറുപടിയായി ദിലീപ് പറഞ്ഞത് ‘അഭിമുഖം നടക്കുന്ന സമയത്ത് കാവ്യ വീട്ടില്‍ ഇല്ല എന്നായിരുന്നു. അവള് സഹോദരനൊപ്പം ഓസ്ട്രേലിയയിലാണ് എന്നും ദിലീപ് പറഞ്ഞു.
നാട്ടിലില്ലെന്ന് പറഞ്ഞതോടെ എന്നാല്‍ ഒന്ന് ഫോണില്‍ വിളിച്ച് സംസാരിക്കാന്‍ സാധിക്കുമോ എന്നായി അവതാരക. കാവ്യയെ നേരില്‍ കാണണം എന്നില്ല. ഒരു ഹായ് കേട്ടാല്‍പ്പോലും മതിയെന്ന് ആഗ്രഹിക്കുന്ന ആരാധകര്‍ക്ക് വേണ്ടിയാണ് ആ കടുംപിടുത്തമെന്നും മീര പറഞ്ഞു.
എന്നാല്‍ ഈ സമയത്ത് ഫോണില്‍ വിളിച്ചാല്‍ ഉണ്ടാവാന്‍ പോകുന്ന അവസ്ഥ എന്തായിരിക്കുമെന്നാണ് ദിലീപ് മീരയ്ക്ക് വ്യക്തമാക്കി കൊടുത്തത്. ‘അഭിമുഖം നടക്കുമ്പോഴത്തെ ഓസ്ട്രേലിയന്‍ സമയം രാത്രി ഒരു മണിയാണ്.
അന്നേരം എങ്ങാനും ഫോണില്‍ വിളിച്ചാല്‍ ‘നിങ്ങള്‍ക്ക് ഈ രാത്രിയില്‍ ഇതെന്തിന്റെ കേടാ’ എന്ന് കാവ്യ പറയുന്നത് കേള്പ്പിക്കണമല്ലേ എന്നാണ് ദിലീപ് തമാശയായി അവതാരകയോട് പറഞ്ഞത്.
ഇനി കാവ്യയും ദിലീപുമായി ഒരു സിനിമയുണ്ടാകുമോ എന്ന ചോദ്യത്തിന് അത് ഭാവിയില്‍ സംഭവിക്കുമോ എന്നറിയില്ല എന്നായിരുന്നു ദിലീപിന്റെ പ്രതികരണം.
അതേസമയം 2016 ലാണ് ദിലീപും കാവ്യ മാധവനും വിവാഹിതരാവുന്നത്. അതിന് മുന്‍പ് ദിലീപിന്റെ നായികയായി അഭിനയിച്ച പിന്നെയും എന്ന സിനിമയാണ് കാവ്യയുടെ അവസാന സിനിമ.
ഇതിന് ശേഷം വിവാഹിതയായ നടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കുകയായിരുന്നു. നിലവില്‍ മാമാട്ടിയെന്ന് വിളിക്കുന്ന മകള്‍ മഹാലക്ഷ്മിയെ വളര്‍ത്തുന്നതിന്റെ തിരക്കിലാണ് നടി.
സിനിമയില്‍ നിന്നും വിട്ട് നില്ക്കുന്ന കാവ്യ പൊതുവേദികളിലും അപൂര്‍വ്വമായിട്ടേ പങ്കെടുക്കാറുള്ളു. എന്നാല്‍ ഇടയ്ക്ക് ചില താരവിവാഹങ്ങളില്‍ പങ്കെടുക്കാറുണ്ട്. ഏറ്റവുമൊടുവില്‍ നടന് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യാ സുരേഷിന്റെ വിവാഹത്തിനാണ് ദിലീപിനൊപ്പം കാവ്യ എത്തിയത്.
Discussion about this post