തെന്നിന്ത്യയിലെ താര സുന്ദരിയാണ് തമന്ന. സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായ താരത്തിന് ഇന്ത്യ മുഴുവൻ ആരാധകരുണ്ട്.
നിരവധി മലയാളി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ താരത്തിന്റെ മലയാളി ആരാധകരെ ആവേശത്തിലാക്കുന്ന റിപ്പോർട്ട് ആണ് എത്തുന്നത്.
തമന്ന മലയാളത്തിലേക്ക് എത്തുന്നു എന്ന റിപ്പോർട്ട് ആണ് എത്തുന്നത്. ദിലീപ് ചിത്രത്തിലൂടെയാകും തമന്ന മലയാളത്തിലേക്ക് എത്തുക എന്നാണ് പുതിയ റിപ്പോർട്ടുകൾ.
രാമ ലീല എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം അരുൺ ഗോപി ദിലീപ് കൂട്ടുകെട്ടിൽ എത്തുന്ന പുതിയ ചിത്രത്തിലൂടെ ആണ് തമന്ന മലയാളത്തിലേക്ക് എത്തുന്നത് എന്നാണ് റിപ്പോർട്ട്.
ഉദയ കൃഷ്ണയാണ് ചിത്രത്തിനു തിരക്കഥ ഒരുക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. ഇക്കാര്യത്തിൽ ഉദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല.
എന്തായാലും ഈ റിപ്പോർട്ട് കേട്ട് ത്രില്ലടിച്ചിരിക്കുകയാണ് മലയാള സിനിമ പ്രേമികളും തമന്ന ആരാധകരും.
അതേസമയം താൻ ഇനി ഗ്ലാമർ വേഷങ്ങളിൽ അഭിനയിക്കില്ല എന്ന് കഴിഞ്ഞ ദിവസം തമന്ന വ്യക്തമാക്കിയിരുന്നു. കരിയറിന്റെ തുടക്ക കാലത്ത് താൻ ഗ്ലാമർ ചെയ്തിരുന്നു. എന്നാൽ ഇനി അതിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നില്ല എന്നുമായിരുന്നു തമന്ന പറഞ്ഞത്.
അതേസമയം നിരവധി സിനിമകളാണ് തമന്നയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.
Discussion about this post