കമൽ ഹാസ്സന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയി മാറിയിരിക്കുകയാണ് വിക്രം. ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്.
കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ ഒരുമിച്ച ചിത്രത്തിൽ സൂര്യയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
റോള്ക്സ് എന്ന കൊടൂര വില്ലനെ ആയിരുന്നു സൂര്യ അവതരിപ്പിച്ചത്. മികച്ച പ്രതികരണം ആയിരുന്നു സൂര്യയുടെ കഥാപാത്രത്തിനു നേടിയത്.
ക്രൈം ആക്ഷൻ ത്രില്ലർ ആയി ഒരുങ്ങിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രതികരണം നേടിയിരുന്നു.
സിനിമയുടെ തീയറ്റർ വിജയത്തിന് പിന്നാലെ ചിത്രം ഒടിടിയിലും റിലീസ് ചെയ്തിരിക്കുകയാണ്.മികച്ച പ്രതികരണമാണ് ഒടിടിയിൽ നിന്നും ചിത്രം നേടുന്നത്.
ചിത്രം ഒടിടിയിൽ എത്തിയതോടെ റോളക്സിനും ചിത്രത്തിനും പ്രശംസയുമായി എത്തിയിരിക്കുകയാണ് കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ.
സൂര്യയുടെ റോളക്സ് എന്ന കഥാപാത്രം മനസ്സിൽ നിന്ന് പോകുന്നില്ലെന്നും,കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ ഒരുമിച്ച് കാണാൻ സാധിക്കുക എന്നത് ഒരു വിരുന്ന് പോലെയാണ് എന്നും പ്രശാന്ത് നീൽ ട്വീറ്റ് ചെയ്തു.
വിക്രമിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ ഒരുമിച്ച് കാണാൻ സാധിക്കുകയെന്നത് ഒരു വിരുന്ന് പോലെയാണ്.
ലോകേഷ്, നിങ്ങളുടെ വർക്കിന്റെ ഒരു ആരാധകനാണ് ഞാൻ. അനിരുദ്ധ് നിങ്ങൾ ഒരു റോക്ക്സ്റ്റാർ തന്നെ. അൻപറിവിനെയോർത്ത് അഭിമാനിക്കുന്നു. റോളക്സ് ഇപ്പോഴും മനസ്സിൽ നിന്നും പോകുന്നില്ല. സൂര്യ സാർ നിങ്ങൾ തകർത്തു’,എന്നായിരുന്നു പ്രശാന്ത് നീലിന്റെ ട്വീറ്റ്.
കെജിഎഫ് എന്ന കൊലമാസ്സ് സിനിമയുടെ സംവിധായകൻ സൂര്യയെ പ്രശംസിച്ച് എത്തിയത് സൂര്യ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്യുന്നത്.
Discussion about this post