തമിഴിലെ മികച്ച സംവിധായകരിൽ ഒരാളാണ് മാരി സെൽവരാജ്. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ഇന്ത്യ മുഴുവൻ താരം ആരാധകരെ സ്വന്തം ആക്കിയിരുന്നു.
പരിയേറും പെരുമാൾ എന്ന ചിത്രമായിരുന്നു മാരി സെൽവരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രം.
ശക്തമായ രാഷ്ട്രീയം പറഞ്ഞ സിനിമ വരച്ച് കാട്ടിയത് തമിഴ്നാട്ടില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതി വിവേചനത്തിനെയായിരുന്നു.
പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ ഞെട്ടിക്കുന്ന സത്യങ്ങളായിരുന്നു മാരി സെല്‍വരാജ് പരിയേരും പെരുമാളിലൂടെ പറഞ്ഞത്. ഇതിന് പിന്നാലെ എത്തിയ ചിത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ധനുഷിനെ നായകനാക്കി ഒരുക്കിയ കര്ണന് ആയിരുന്നു രണ്ടാമത്തെ ചിത്രം.മലയാളി താരം രജിഷ വിജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.ചിത്രം വലിയ ചർച്ച ആയിരുന്നു.
മാമന്നന് ആണ് മാരിസെല്‍വരാജ് സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന പുതിയ ചിത്രം. ഉദയനിധി സ്റ്റാലിന് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വടിവേലു, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം എന്നാണ് സൂചന.
ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ഇതിനിടയില്‍ മാരി സെൽവരാജ് ആരാധകർക്ക് സന്തോഷം നൽകുന്ന പുതിയ വാർത്ത എത്തിയിരിക്കുകയാണ്.
മാമന്നന് ശേഷം മാരി സെല്‍വരാജ് ഒരുക്കുന്ന ചിത്രത്തില്‍ ഉലക നായകന് കമല്‍ഹാസനും വിക്രമും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ട് അഭിനേതാക്കള്‍ തന്റെ സിനിമയിൽ എത്തുമ്പോൾ തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ നൽകാൻ ആകും മാരി ശ്രമിക്കുക. അതുകൊണ്ട് തന്നെ ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സിനിമ ഒരുങ്ങുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Discussion about this post