മലയാള ടെലിവിഷന്‍ പരമ്പരകളില്‍ ഏറെ പ്രേക്ഷകരുള്ള ഒന്നാണ് സാന്ത്വനം. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ ഒട്ടും കൃത്രിമത്വം ചേര്‍ക്കാതെ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതാണ് പരമ്പരയെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കാന്‍ കാരണം. ചിപ്പി രഞ്ജിത്ത്, രാജീവ്, ഗോപിക അനില്‍, സജിന്‍ എന്നിവരാണ് പരമ്പരയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
യുവാക്കളടക്കം പരമ്പര ഏറ്റെടുത്തിരുന്നു. രസകരമായ കഥാമുഹൂര്‍ത്തങ്ങളിലൂടെ മലയാളികളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പരമ്പരയ്ക്ക് സാധിച്ചു. അതുപോലെ തന്നെ അതിലെ കഥാപാത്രങ്ങളും വലിയ പ്രേക്ഷക പ്രിയം നേടിയവരാണ്.
സാന്ത്വനത്തിലെ മിക്കവാറും താരങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അവര്‍ പങ്കുവെക്കുന്ന, സെറ്റിലെ വിശേഷങ്ങളൊക്കെ നിമിഷങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ കുറച്ച് നാളുകളായി സാന്ത്വനം സംപ്രേക്ഷണം നിര്‍ത്തിവച്ചിരുന്നു. ഇതോടെ തങ്ങളുടെ ഇഷ്ട പരമ്പര നിര്‍ത്തിയോ എന്ന അന്വേഷണത്തിലായിരുന്നു ആരാധകര്‍.
സാന്ത്വനം താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ ആരാധകര്‍ തങ്ങളുടെ ആശങ്കകള്‍ പങ്കുവച്ചിരുന്നു. പരമ്പര നിര്‍ത്തിയോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. പരമ്പരയ്ക്ക് സംഭവിച്ചതെന്തെന്ന് പറയുകയാണ് സാന്ത്വനത്തില്‍ ഹരികൃഷ്ണന് ആയി എത്തുന്ന ഗിരീഷ് നമ്പ്യാര്‍ ഇപ്പോള്‍.
കയ്യില്‍ ഉള്ള എപ്പിസോഡുകള്‍ തീര്‍ന്നിരിക്കുകയാണ്. ലോക്ക്ഡൗണ്‍ മാറിയാല്‍ ഉടന്‍ , ഷൂട്ടിങ് പുനരാരംഭിക്കാമെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ ഉത്തരവ് വന്നയുടന്‍ ഷൂട്ട് തുടങ്ങും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഷൂട്ടിങ് നടത്തുക. ഇതുവരേയും അങ്ങനെ തന്നെയാണ് നടന്നത്. അടുത്ത മാസം പകുതിയാകുമ്പോഴേക്കും നിങ്ങളുടെ മുന്നിലെത്താനാവുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍ ഉള്ളതെന്നും താരം ലൈവില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
https://www.youtube.com/watch?v=PMTx7Dys0_Y
Discussion about this post