തങ്ങളുടെ പ്രിയ താരങ്ങളുടെ കുട്ടിക്കാലം കാണുന്നതില്‍ എപ്പോഴും താത്പര്യമുള്ളവരാണ് പ്രേക്ഷകര്‍. അതുകൊണ്ട് തന്നെ തങ്ങളുടെ പ്രിയപ്പെട്ട അഭിനേതാക്കളുടെ കുട്ടിക്കാല ചിത്രങ്ങള്‍ എന്നും അവര്‍ ഏറ്റെടുക്കാറുണ്ട്. നിമിഷ നേരം കൊണ്ട് തന്നെ അവ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് സീരിയല്‍ നായികയായ സൗപര്‍ണ്ണികയുടെ കുട്ടിക്കാല ചിത്രമാണ്. ‘മേക്കപ്പ് കുറച്ച് കൂടുതലാണോ ചേട്ടാ’ എന്നാണ് കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ചുകൊണ്ട് സൗപര്‍ണിക കുറിച്ചത്. ആരാധകര്‍ ഈ ചിത്രം ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ചെറുപ്പം മുതല്‍ പരമ്പരകളില്‍ സജീവമായിരുന്ന താരത്തെ വീട്ടിലെ കുട്ടിയെന്ന പോലെ തന്നെ മലയാളികള്‍ക്ക് പരിചിതവുമാണ്. ആറാംക്ലാസ് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് സൗപര്‍ണിക അഭിനയം രംഗത്തേക്ക് എത്തുന്നത്. തുളസീദാസ് സംവിധാനം നിര്‍ഹിച്ച ‘ഖജ ദേവയാനി’ എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്കെത്തുന്നത്.
തുടര്‍ന്ന് എഴുപതോളം പരമ്പരകളില്‍ വേഷമിട്ടിട്ടുള്ള സൗപര്‍ണിക നിലവില്‍ ഏഷ്യാനെറ്റിെല സീതാ കല്ല്യാണത്തിലാണ് അഭിനയിക്കുന്നത്. ഏഷ്യാനെറ്റിലെ ഭാര്യ എന്ന പരമ്പരയിലെ ലീന എന്ന കഥാപാത്രമാണ് താരത്തിന് കൂടുതല്‍ ആരാധകരെ സമ്മാനിച്ചത്. മിനി സ്ക്രീനില്‍ മാത്രമല്ല ബിഗ് സ്ക്രീനിലും സൗപര്‍ണിക തന്റേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്തായിരുന്നു അവന് ചാണ്ടിയുടെ മകന് എന്ന പൃഥ്വിരാജ് ചിത്രലൂടെ ബിഗ് സ്ക്രീനിലെത്തിയത്. പിന്നീട് തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലും അഭിനയിച്ചു.’
Discussion about this post