കൊച്ചിയില്‍ വച്ചു നടന്ന കെജിഎഫ് 2 പ്രസ് മീറ്റിനിടെ സിനിമയിലെ നായിക ശ്രീനിധിക്ക് സുപ്രിയ ഹസ്തദാനം നല്‍കാത്തതിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പൃഥിരാജിന് പകരമായി വേദിയില്‍ എത്തിയ സുപ്രിയ ശീനിധി അപമാനിച്ചുവെന്നായിരുന്നു വിമര്‍ശനം.
സ്റ്റാര്‍ വാല്യു നോക്കി ബഹുമാനം നല്കുന്ന തരംതാണ പ്രവൃത്തി സുപ്രിയയില്‍ നിന്നും പ്രതീക്ഷിച്ചില്ല എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പ്രധാന വാദം. സുപ്രിയയുടെ മോശം പ്രവൃത്തിക്ക് ശ്രീനിധിയോട് ക്ഷമ ചോദിക്കുന്നുവെന്നും ചില ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞിരുന്നു.
സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി വച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവത്തിനു പിന്നിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ആ വേദിയില്‍ തന്നെയുണ്ടായിരുന്ന പരിപാടിയുടെ അവതാരകന് രാജേഷ് കേശവ്.
ഈ വാര്‍ത്ത കണ്ടപ്പോള്‍ ഞാനും ഞെട്ടിപ്പോയി എന്നാണ് രാജേഷ് കേശവ് പറയുന്നത്. സുപ്രിയയുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തികച്ചും തെറ്റായ വാര്‍ത്തകളാണ് എന്നാണ് രാജേഷ് കേശവ് പറയുന്നത്.
സുപ്രിയ മാം ആദ്യമേ തന്നെ കെജിഎഫ് ടീമിലെ എല്ലാവരെയും കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. പ്രത്യേകിച്ച് ശ്രീനിധിയോട്. പ്രസ് കോണ്‍ഫറന്‍സിനും ലുലു മാളിലെ പ്രോഗ്രാമിനും അവര്‍ നേരത്തെ എത്തിയിരുന്നു. അത് കൊണ്ട് ശ്രീനിധിയോട് നേരത്തെ സംസാരിച്ചിരുന്നു എന്നാണ് രാജേഷ് പറയുന്നത്.
എന്നാല്‍ ചിത്രത്തിലെ നായകന് യഷിനെ സുപ്രിയ മാം കാണുന്നത് സ്റ്റേജില്‍ വച്ചാണ്. അതുകൊണ്ടാകും ആ സമയം അവര്‍ സംസാരിച്ചതും. പ്രോഗ്രാമിന്റെ വിഡിയോ ഓര്‍ഡറില്‍ കാണുകയെങ്കില്‍ അത് മനസ്സിലാക്കാനും പറ്റുമെന്നാണ് എനിക്ക് തോന്നുന്നത്.
സ്റ്റേജില്‍ നടന്ന കാര്യങ്ങള്‍ മാത്രമാണ് ചിലര്‍ ചര്‍ച്ചയാകുന്നത്. എന്നാല്‍ അതിനു മുന്‍പേ പല കുറി ചര്‍ച്ചകളും ബിസിനസ് മീറ്റിങ്ങുകളും കഴിഞ്ഞിട്ടുണ്ടല്ലോ. ആ പ്രോഗ്രാം രണ്ടു തവണ ഹോസ്റ്റ് ചെയ്തതുകൊണ്ട് സിനിമയ്ക്ക് ആണവര് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതെന്നും എനിക്ക് മനസ്സിലായി. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തികച്ചും തെറ്റായ വാര്‍ത്തകളാണ്.’- എന്നാണ് സംഭവത്തിനെ കുറിച്ച് രാജേഷ് കേശവ് പറയുന്നത്.
Discussion about this post