ഇന്ത്യയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് പ്രിയദര്ശന്. പൂച്ചക്കൊരു മൂക്കൂത്തി എന്ന മലയാള സിനിമയിലൂടെ സംവിധാനം ആരംഭിച്ച പ്രിയന്
മലയാളത്തിലും ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി ഒരുപിടി മികച്ച സിനിമകളാണ് ഒരുക്കിയിട്ടുള്ളത്.
മലയാളം സിനിമകളുടെ റീമേക്കുകളാണ് പ്രിയന് ഹിന്ദിയില്‍ ചെയ്തിട്ടുള്ളത്. അക്ഷയ് കുമാറുമായി ചേര്‍ന്നാണ് പ്രിയന് കൂടുതല്‍ ഹിന്ദി ചിത്രങ്ങള്‍ ചെയ്തിട്ടുള്ളത്.
ബോളിവുഡില്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ കൂട്ടുകെട്ടാണ് പ്രിയദര്‍ശനും അക്ഷയ് കുമാറും. ഹേര ഫേരിയും ഭൂല്‍ ഭുലയ്യയും തുടങ്ങി ഇവരുടെ മിക്ക ചിത്രങ്ങളും ബോക്സ് ഓഫീസില്‍ വലിയ വിജയങ്ങളായിരുന്നു.
2010ല്‍ പുറത്തെത്തിയ ഖട്ട മീഠയിലായിരുന്നു അവസാനമായി ഈ കൂട്ടുകെട്ട് ഒന്നിച്ചത്. ഈ കൂട്ടുകെട്ടില്‍ എത്തുന്ന പുതിയ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.
ആരാധകര്‍ക്ക് സന്തോഷം നല്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്.അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.
സിനിമയുടെ തിരക്കഥ പുരോഗമിക്കുകയാണ് എന്നും കൊവിഡ് മൂലമാണ് ഇത്രയും വൈകുന്നതെന്നും പ്രിയദര്ശന് പറഞ്ഞു.അതേസമയം മോഹന്‍ലാല്‍ ചിത്രം മരക്കാറിന് ശേഷം ഒരുങ്ങുന്ന ചിത്രമായത് കൊണ്ട് വലിയ പ്രതീക്ഷയോടെയാണ് പ്രിയദര്‍ശന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നത്.
ഹംഗാമ 2’വാണ് പ്രിയദര്ശന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ഹിന്ദി ചിത്രം. മലയാള ചിത്രം മിന്നാരത്തിന്റെ റീമേക്കായിരുന്നു ഹംഗാമ 2. ബച്ചന് പാണ്ഡെയാണ് അക്ഷയ് കുമാറിന്റെ പുതിയ ചിത്രം.
Discussion about this post