കേരളത്തെ പിടിച്ചുലച്ച 2018 വെള്ളപ്പൊക്കത്തില്‍ വളരെ അധികം സഹായങ്ങളുമായി എത്തിയ താരമാണ് ടൊവിനോ തോമസ്. എന്നാല്‍ വെള്ളപ്പൊക്ക പ്രശ്നങ്ങള്‍ കുറഞ്ഞതോടെ താരത്തിന് നേരെ പരിഹാസങ്ങളും ട്രോളുകളും എത്തിയിരുന്നു.
ടൊവിനോ ചെയ്തത് പിആര്‍ വര്‍ക്കാണെന്ന തരത്തില്‍ ആയിരുന്നു വിമര്‍ശനം ഉയര്‍ന്നത്. താരത്തിനെ പ്രളയം സ്റ്റാര്‍ എന്നും വിളിച്ചിരുന്നു. ഇപ്പോഴിത ഈ പരിഹസങ്ങളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് ടോവിനോ.
2018 ലെ പ്രളയസമയത്തെ ഇടപെടലുകള്‍ക്ക് ശേഷം തന്നെ ‘പ്രളയം സ്റ്റാര്‍’ എന്നു വിളിച്ചത് വേദനിപ്പിച്ചെന്ന് പറയുകയാണ് ടൊവിനോ തോമസ്. ‘2018’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ.
”മഴ പെയ്തുകൊണ്ടിരുന്ന സമയത്ത്, കുറച്ച് കൂടി തുടര്‍ന്നാല്‍ കേരളം മുഴുവന്‍ മുങ്ങിപ്പോകുമെന്നല്ലേ നമ്മളൊക്കെ വിചാരിച്ചിരുന്നത്. കേരളത്തില്‍ എല്ലാവരും തന്നെ ഇനിയെന്ത് എന്നാലോചിച്ച് നിന്ന സമയമായിരുന്നു പ്രളയത്തിന്റേത്.
മഴ നിന്ന്, എല്ലാം ഇത്ര പെട്ടെന്ന് പഴയ സ്ഥിതിയിലാകുമെന്ന് ആരും കരുതിയതല്ല. ചാവാന്‍ നില്ക്കുന്ന നേരത്ത് ആരെങ്കിലും പിആറിനെ കുറിച്ച് ചിന്തിക്കുമോ? ഞാന്‍ എന്തായാലും ചിന്തിക്കില്ല. അതിനുള്ള ബുദ്ധിയോ ദീര്‍ഘവീഷണമോ ഒന്നും എനിക്കില്ല-എന്നാണ്.
‘പ്രളയം സ്റ്റാര്‍’ എന്നൊക്കെ വിളിക്കാന്‍ തുടങ്ങിയത് ഒരുപാട് വേദനിപ്പിച്ചു. ചെയ്തത് പിആര്‍ വര്‍ക്കൊക്കെ ആണെന്നായിരുന്നു വിമര്‍ശനം. അത് വ്യക്തിഹത്യയായി. പ്രളയവുമായി ബന്ധപ്പെട്ട ഒരുപരിപാടിക്കും പിന്നീട് ഞാന്‍ പോയില്ല.
ഈ സിനിമയില്‍ വിളിച്ചപ്പോഴും ആദ്യ ഇല്ല എന്നാണ് പറഞ്ഞത്. പിന്നീട് ഇതിന്റെ സാങ്കേതികവശങ്ങള്‍ കേട്ട ശേഷമാണ് അഭിനയിക്കാന്‍ തീരുമാനിച്ചത് എന്നും ടോവിനോ പറഞ്ഞു.
ആരാണ് ഇതൊക്കെ പറഞ്ഞുനടക്കുന്നത് എന്ന് എനിക്കറിയില്ല. എന്റെ സിനിമ ഇറങ്ങുമ്പോള്‍ മഴ പെയ്യും. ഞാന്‍ ഈ നാടിന് ആപത്താണ്, ഞാനൊരു ദുഃശ്ശകുനമാണ്, മായാനദി ഇറങ്ങിയതുകൊണ്ടാണ് നദികള്‍ കവിഞ്ഞൊഴുകിയത് എന്നിങ്ങനെയുള്ള തമാശയൊക്കെ പിന്നീട് സീരിയസായി.
എന്ത് തെറ്റാണ് ചെയ്തതെന്ന് ഇപ്പോഴുമറിയില്ല. ഇനി പ്രളയമുണ്ടായാല്‍ സഹായത്തിനിറങ്ങണോ വേണ്ടയോ എന്ന് പോലും അറിയില്ല.” ടൊവിനോ പറഞ്ഞു.
അതേസമയം ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 2018. വെള്ളപ്പൊക്കത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമയില്‍ ടൊവിനോയെ കൂടാതെ കുഞ്ചാക്കോ ബോബന്, ആസിഫ്അലി, അപര്‍ണ ബാലമുരളി,
ഗൗതമി നായര്‍, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്, ലാല്‍, നരേന്, സുധീഷ്, സിദ്ദീഖ്, രഞ്ജി പണിക്കര്‍, എന്നിങ്ങനെ വന്‍താരനിര അണിനിരക്കുന്നു. ചിത്രം ഏപ്രില്‍ 21ന് റിലീസ് ചെയ്യും.
Discussion about this post