മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഡാന്‍സ് കവര്‍ വീഡിയോ സോഷ്യല്‍മീഡിയില്‍ വൈറലാവുന്നു. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നായ ഹിറ്റിലറിലെ ഗാനമാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പുനാരവിഷ്കരിച്ചിരിക്കുന്നത്. പാലക്കാട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് വീഡിയോ ഒരുക്കിയത്.
ഹിറ്റ്ലര്‍ സിനിമയിലെ ‘കിതച്ചെത്തും കാറ്റേ’ എന്ന പാട്ടിന്റെ വീഡോയാണ് യുവഡോക്ടര്‍മാര്‍ ചേര്‍ന്ന് പുനരാവിഷ്കരിച്ചത്. അയന അനില്‍, ഡോണ, ദൃശ്യ, ദീപ്തി,അനന്തു, അതുല്യ, എല്‍സ എന്നിവര്‍ ചേര്‍ന്നാണ് വീഡിയോ ചെയ്തത്. പാലക്കാട് മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് ഇവര്‍.
ഇതിനോടകം നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. യുവ ഡോക്ടര്‍മാരെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.
Discussion about this post