അടുത്തിടെ സാമൂഹ്യ മാധ്യമത്തില്‍ ചര്‍ച്ചയാകുന്ന ട്രെന്‍ഡ് ആണ് വീഡിയോയ്ക്ക് താഴെ താരങ്ങളുടെ കമന്റ് ആവശ്യപ്പെടുന്നത്. പ്രിയപ്പെട്ട നടനോ നടിയോ കമന്റിട്ടാലേ താന്‍ ഇക്കാര്യങ്ങള്‍ ചെയ്യൂ എന്നാണ് ഇത്തരം വീഡിയോയില്‍ പറയുന്നത്.
ഇത്തരത്തിലുള്ള വീഡിയോകള്‍ക്ക് താഴെ മലയാളത്തിലെയും നിരവധി പ്രധാന താരങ്ങള്‍ മറുപടിയുമായി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡാണ് ഇത്തരത്തിലുള്ള വീഡിയോകള്‍.
ഇപ്പോഴിത ഇത്തരത്തിലുള്ള ഒരു വീഡിയോയ്ക്ക് ടോവിനോ തോമസ് നല്കിയ കമന്റാണ് വൈറലാകുന്നത്.സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായ ശങ്കരന് മുത്തു എന്ന വ്യക്തിയുടെ വീഡിയോയിലാണ് ടോവിനോയുടെ കമന്റ്.
ടൊവിനോ തോമസ് കമന്റ് ചെയ്താല്‍ താന്‍ വെള്ളമടി നിര്‍ത്തും എന്നായിരുന്നു ശങ്കരന്റെ വാക്കുകള്‍. രസകരമായ കമന്റുമായാണ് ടൊവിനോ എത്തിയത്.
കമന്റ് ഒക്കെ ഇടാം ചേട്ടാ .. പക്ഷെ വെള്ളമടി നിര്‍ത്തണോ ?- എന്നായിരുന്നു ടൊവിനോയുടെ കമന്റ്. രണ്ടര ലക്ഷത്തോളം പേരാണ് ടൊവിനോയുടെ കമന്റിന് ലൈക്ക് ചെയ്തിരിക്കുന്നത്.
രസകരമായ കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്. എന്നിട്ട് നാളെ മുതല്‍ വെള്ളം ഇല്ലാണ്ട് അടിക്കാന്‍ അല്ലെ- എന്നായിരുന്നു ഒരാളുടെ കമന്റ്.
ഇന്നത്തെ വെള്ളമടി നിര്‍ത്തുന്ന കാര്യമാണ് പറഞ്ഞത് എന്നാണ് മറ്റൊരാള്‍ കുറിച്ചത്. എന്തായാലും വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒരു കോടിയില്‍ അധികം പേരാണ് ഇതിനോടകം വിഡിയോ കണ്ടത്.
View this post on Instagram
Discussion about this post