നടി വീണ നായരുടെ ഇപ്പോഴത്തെ അവസ്ഥയാണ് ആരാധകരെ ദുഖത്തില്‍ ആഴ്ത്തിയിരിക്കുന്നത്. റിയാലിറ്റി ഷോയ്ക്കിടെ നടിയ്ക്ക് പരിക്ക് പറ്റുകയായിരുന്നു.ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോയുടെ ഭാഗമായുള്ള പരിപാടിക്കിടെയാണ് നടിക്ക് അപകടം സംഭവിച്ചത്. പൂര്‍ണമായും ടര്‍ഫില്‍ അരങ്ങേറിയ ഔട്ട്ഡോര്‍ ഗെയിം ഷോയായ സൂപ്പര്‍ ചലഞ്ച് ഷൂട്ടിങിന് ഇടയായിരുന്നു അപകടം പറ്റിയത്.
കായിക ബലം ഏറെ ആവശ്യമായ ഗെയിം ഷോയിലെ മത്സരാര്‍ഥിയായിരുന്നു വീണ നായര്‍. അതേസമയം പരിക്കേറ്റ താരത്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞു. നടി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്നും കുറച്ച് ദിവസത്തെ വിശ്രമവും ഫിസിയോതെറാപ്പിയുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും വീണ നായര്‍ പറഞ്ഞു.
എനിക്ക് പറ്റിയ അപകടം അറിഞ്ഞു ഒരുപാട് ആളുകള്‍ നേരിട്ടും അല്ലാതെയും വിവരങ്ങള്‍ തിരക്കുകയും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തത് അറിയാന്‍ സാധിച്ചു . സര്‍ജറി നല്ല രീതിയില്‍ കഴിയുകയും , കുറച്ചു നാളത്തെ റെസ്റ്റും ഫിസിയോയും ആണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് നിങ്ങളുടെ വലിയ സ്നേഹത്തിനും ഈ പിന്തുണയ്ക്കും എത്ര നന്ദി പറഞ്ഞാലും മതി വരില്ല. നിങ്ങളുടെ പ്രാര്‍ത്ഥനയും ഈ സ്നേഹവും എന്നും കൂടെ ഉണ്ടാകണം. എന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മലയാള ചലച്ചിത്രരംഗത്തിലെയും ടെലിവിഷനിലെയും പ്രിയതാരങ്ങള്‍ രണ്ടു ടീമുകളായി തിരിഞ്ഞ് ഏറ്റുമുട്ടുകയാണ് ഈ ഷോയില്‍. എഴുപുന്ന ബൈജുവും അബു സലിമും ടീമുകളുടെ ക്യാപ്റ്റന്മാരായി എത്തുന്നു. ശരണ്യ ആനന്ദ്, കെ കെ മേനോന്, സ്മിത, ബിജുക്കുട്ടന്, മണിക്കുട്ടന്, ധന്യ മേരി വര്‍ഗീസ്, ദേവി ചന്ദന, വീണ നായര്‍, റോന്സണ്, തങ്കച്ചന്, അഖില്‍, രേഷ്മ നായര്‍, അശ്വതി, നൂബിന് ജോണി, അവന്തിക തുടങ്ങിയവരാണ് ടീമുകളിലായി മത്സരിക്കാനെത്തുന്നത്. പ്രജോദ് കലാഭവനും മീരയുമാണ് അവതാരകരായി എത്തുന്നുന്നത്.
അതേസമയം എംഐ 12, വെള്ളരിക്കാപ്പട്ടണം, തേര് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകള്‍.
Discussion about this post