നടിയും മോഡലുമായ ഗായത്രി സുരേഷും ആണ് സുഹൃത്തും സഞ്ചരിച്ച കാര്‍ തടഞ്ഞു വച്ച് നാട്ടുകാര്‍. നടിയും ആണ്‍സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ നിരവധി വാഹനങ്ങളെ ഇടിച്ച് അപകടം ഉണ്ടാക്കിയതോടെയാണ് ഇവരുടെ വാഹനം നാട്ടുകാര്‍ തടഞ്ഞു വച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറാലായി മാറിയിട്ടുണ്ട്. ഗായത്രിയുടെ ആണ് സുഹൃത്തായിരുന്നു വാഹനം ഓടിച്ചിരുന്നത്. വഴിയില്‍ നിരവധി വാഹനങ്ങളെ ഇയാള്‍ ഇടിക്കുകയായിരുന്നു.
ജിഷിന് എന്ന ആളാണ് വാഹനം ഓടിച്ചിരുന്നത്. ഇയാള്‍ മദ്യപിച്ചിരുന്നുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ജിഷിന് എന്നയാള്‍ സീരിയല്‍ താരമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇയാളുടെ മുഖം വീഡിയോയില്‍ വ്യക്തമല്ല.
നാട്ടുകാര്‍ കാര്‍ വളഞ്ഞതോടെ ഗായത്രി കാറില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു. കാര്‍ വളഞ്ഞവരോട് ഗായത്രി മാപ്പ് പറയുന്നുണ്ട്. എന്നാല്‍ കാര്‍ ഓടിച്ചിരുന്നയാള്‍ പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല.
ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളോട് തട്ടികയറുന്നതും പുറത്തിറങ്ങാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാനാകും. വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബന് ചിത്രമായ ജമ്നപ്യാരി എന്ന സിനിമയിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്.
മലയാളത്തില്‍ താരത്തിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം ചില്‍ഡ്രന്‍സ് പാര്‍ക്കാണ്. തെലുങ്കിലും തമിഴിലുമായി ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്.
https://www.youtube.com/watch?v=wfb3RP25GhM&t=170s
Discussion about this post