സൗത്ത് ഇന്ത്യന്‍ സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. ദളപതി വിജയ് നായകനായി എത്തുന്ന ചിത്രമെന്ന നിലയില്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
സിനിമയുടെ ട്രൈലര്‍ പുറത്ത് വന്നതോടെ ആരാധകരുടെ പ്രതീക്ഷ വാനോളം ഉയരുകയും ചെയ്തിരുന്നു. ചിത്രം തീയറ്ററില്‍ എത്തുന്നത് ഒക്ടോബര്‍ 19നായിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
എന്നാല്‍ ബുക്കിങ് ആരംഭിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പും എത്തിയിരുന്നില്ല. ആദ്യ ദിനം തന്നെ ഷോ കാണാന്‍ ആഗ്രഹിച്ചിരിക്കുന്ന ആരാധകര്‍ എപ്പോഴാണ് ബുക്കിങ് ആരംഭിക്കുന്നത് എന്ന് കാത്തിരിക്കുകയായിരുന്നു.
ഇപ്പോഴിത ആ സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ് ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ചിത്രത്തിന്റെ ബുക്കിങ് 15-10-2023 ഞായറാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.
വിജയ് ആരാധകരില്‍ ആവേശം നിറയ്ക്കുകയാണ് ഈ വാര്‍ത്ത. നാളെ 10 മണിയാകാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. അതേസമയം സിനിമയുടെ ഫാന്‍സ് ഷോ നടത്താനുള്ള തീരുമാനം തമിഴ്നാട്ടില്‍ അനുവദിച്ചിരുന്നില്ല.
രാവിലെ 9 മണിമുതല്‍ ഷോ മതി എന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഈ പശ്ചാത്തലത്തില്‍ കേരളത്തിലും ഫാന്‍സ് ഷോ കാണില്ല. 9 മണിക്ക് ശേഷമേ ഷോ കാണു.
കേരളത്തില്‍ നേരത്തെ ഷോ തുടങ്ങിയാല്‍, ഇന്‍ഡസ്ട്രി ഹൈപ്പിലെത്തുന്ന ചിത്രത്തിന്റെ സസ്പെന്‍സ് പോകുമെന്നതിനാലാണ് തീരുമാനം.
മാത്രമല്ല കേരളത്തില്‍ നേരത്തെ ഷോ ആരംഭിച്ചാല്‍ അതിര്‍ത്തി ജില്ലകളിലേക്ക് ആരാധകരുടെ തള്ളിക്കയറ്റമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ രണ്ട് സംസ്ഥാനങ്ങളിലും ഒരേസമയം തന്നെ സിനിമ തുടങ്ങിയാല്‍ മതിയെന്നാണ് നിര്‍മാതാക്കളുടെ തീരുമാനം.
Discussion about this post