തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയി.
വഴിയരികിൽ സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങികിടന്ന കുഞ്ഞിനെയാണ് അജ്ഞാതര്‍ തട്ടികൊണ്ടുപോയതെന്ന് രക്ഷിതാക്കള്‍ പറയുന്നു.
ബിഹാർ ദമ്പതികളുടെ മകളെയാണ് തട്ടികൊണ്ടുപോയത്.ബിഹാര്‍ സ്വദേശികളായ അമര്‍ദിപ്–റബീന ദേവി ദമ്പതികളുടെ മകള്‍ മേരിയെയാണ് കാണാതായത്.
ഒരുമണിക്കുശേഷം ഉണര്‍ന്നപ്പോള്‍ കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു.
പേട്ട ഓള്‍സെയിന്റ്സ് കോളജിന് സമീപത്തുനിന്നാണ് തട്ടിക്കൊണ്ടുപോയത്. സംശയാസ്പദമായ സാഹചര്യത്തില്‍ സ്കൂട്ടര്‍ പോകുന്നത് കണ്ടെന്നാണ് മൊഴി.
മഞ്ഞ സ്കൂട്ടറാണെന്ന് കുട്ടിയുടെ സഹോദരന് പറഞ്ഞു. ഒരാള്‍ മാത്രമേ സ്കൂട്ടറില്‍ ഉണ്ടായിരുന്നുള്ളുവെന്നാണ് കുട്ടി പറയുന്നത്.പൊലീസ് വ്യപക തിരച്ചില്‍ ആരംഭിച്ചു.
Discussion about this post