അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരുടെ പ്രിയതാരമായി മാറിയ നടിയാണ് അന്ന രേഷ്മ രാജന്. ചിത്രത്തിലെ ലിച്ചി എന്ന കഥാപാത്രത്തിനെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. താരത്തിന്റെതായി പിന്നാലെ എത്തിയ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
മോഹന്‍ലാലിന് ഒപ്പം വെളിപാടിന്റെ പുസ്തകം, മമ്മൂട്ടിക്ക് ഒപ്പം മധുരരാജ, ജയറാമിന് ഒപ്പം ലോനപ്പന്റെ മാമോദീസ, പൃഥിരാജിന് ഒപ്പം അയ്യപ്പനും കോശിയും തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പം താരം അഭിനയിച്ചിരുന്നു. നിരവധി ചിത്രങ്ങളാണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണന് ഒപ്പമുള്ള രണ്ട് എന്ന ചിത്രമാണ് താരത്തിന്റെതായി ഉടനെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം, നാടന്‍ കഥാപാത്രങ്ങളിലാണ് താരം ഇതുവരെയും അഭിനയിച്ചിട്ടുള്ളത്. അടുത്ത വീട്ടിലെ പെണ്‍കുട്ടി എന്ന വിശേഷണത്തിനര്ഹയാണ് നടി.
എന്നാല്‍ നടിയുടെ വേറിട്ട ഗെറ്റപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കട ഉദ്ഘാടനത്തിനു എത്തിയ നടിയുടെ സ്റ്റൈലിഷ് ലുക്കാണ് വൈറലാകുന്നത്.
നാടന്‍ പെണ്‍കുട്ടി ഇമേജ് മാത്രമല്ല, മോഡേണ്‍ വേഷങ്ങളും തനിക്കിണങ്ങും എന്ന് അന്ന തെളിയിക്കുന്ന രീതിയിലാണ് താരത്തിന്റെ ഗെറ്റപ്പ്. ഹെയര്‍ സ്റ്റൈല്‍ മുതല്‍ വസ്ത്രങ്ങളില്‍ വരെ മാറ്റം കൊണ്ടുവരാന്‍ അന്ന ശ്രദ്ധിച്ചിട്ടുണ്ട്. താരത്തിന്റെ സ്റ്റൈലിഷ് ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
Discussion about this post