അതിജീവനത്തിന്റെ രാജകുമാരന് എന്നായിരുന്നു കേരള ജനത നന്ദു മഹാദേവ എന്ന ചെറുപ്പക്കാരനെ വിളിച്ചിരുന്നത്. കാലിലും ശ്വാസകോശത്തിലും ഒടുവില്‍ കരളിലും ക്യാന്‍സര്‍ എന്ന രോഗം ബാധിച്ചപ്പോഴും ആത്മദൈര്യം കൈവിട്ടിരുന്നില്ല നന്ദു. ചിരിച്ചു കൊണ്ട് നന്ദു മഹാദേവ ക്യാന്‍സറിനോട് പോരാടി.
സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന നന്ദുവിന്റെ വാക്കുകള്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് നല്കി വന്ന ആത്മവിശ്വാസവും പ്രതീക്ഷയും ചെറുതായിരുന്നില്ല. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും തോറ്റുപോകരുതെന്ന് പറഞ്ഞ് മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നയാളായിരുന്നു നന്ദു.
ഓരോ തവണ കീമോ ചെയ്യുമ്പോഴും തിരിച്ചു വരുമെന്ന പ്രതീക്ഷ എപ്പോഴും നന്ദുവിന്റെ വാക്കുകളില്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ ആ പ്രതീക്ഷകള്‍ ഇനിയില്ല. കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കവെ പുലര്‍ച്ചെ 3.30നായിരുന്നു നന്ദുവിന്റെ അന്ത്യം. അവസാന ദിവസങ്ങളില്‍ അര്‍ബുദം നന്ദുവിന്റെ ശ്വാസകോശത്തെയും പിടിമുറുക്കിയിരുന്നു.
നന്ദുവിടവാങ്ങിയതിന്റെ ഞെട്ടലിലാണ് കേരളസമൂഹം. നന്ദുവിനെ സ്വന്തം മകനെപ്പോലെ സ്നേഹിച്ച നടി സീമ.ജി.നായര്‍ക്ക് പ്രിയപ്പെട്ട നന്ദുവിന്റെ മരണം താങ്ങാനാകുന്നതിനും അപ്പുറമാണ്. നന്ദുവിന്റെ മരണത്തില്‍ സീമ ജി നായര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ഹൃദയം നുറുങ്ങുന്നതാണ്.
‘അതിജീവനത്തിന്റെ രാജകുമാരന് യാത്രയായി ??????ഇന്ന് കറുത്ത ശനി… വേദനകള്‍ ഇല്ലാത്ത ലോകതേക്കു എന്റെ നന്ദുട്ടന് പോയി (നന്ദുമഹാദേവ ).എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാന്‍ അറിഞ്ഞിരുന്നു..ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവന് തിരിച്ചു നല്കണേയെന്നു. പക്ഷെ…. പുകയരുത്.. ജ്വാലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്.. മറ്റുള്ളവര്‍ക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയത്.. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു.. നന്ദുട്ടാ എനിക്ക് താങ്ങാന്‍ പറ്റുന്നില്ല മോനെ.. നിന്നെ ഒരു നോക്ക് കാണാന്‍ പോലും പറ്റില്ലല്ലോ.. എനിക്ക് വയ്യ എന്റെ ദൈവമേ.. നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്.. എനിക്ക് വയ്യ.. എന്റെ അക്ഷരങ്ങള്‍ കണ്ണുനീരില്‍ കുതിരുന്നു…എന്നും യശോധയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത്’…-സീമ ജി നായര്‍ കുറിച്ചു.
Discussion about this post