എന്തും, എപ്പോഴും സോഷ്യല്‍ വീഡിയയില്‍ വൈറലാകാറുണ്ട്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് കണ്ണ് അടച്ച് പ്രിയ വാര്യര്‍ സോഷ്യല്‍ മീഡിയ കൈയ്യടക്കിയിരുന്നു. പിന്നീട് റയില്‍വേ സ്റ്റേഷനില്‍ പാട്ട് പാടി ജീവിച്ചിരുന്ന രെണു മണ്ഡല്. ഇങ്ങനെ തുടങ്ങി പലരും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
ഇത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് ഒരു ചൈനീസ് പെണ്‍കുട്ടിയാണ്. ഈ പെണ്‍കുട്ടിയുടെ നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മില്ല്യണ്‍ വ്യൂവാണ് പല വീഡിയോക്കും ഉള്ളത്.
പല പേജുകളില്‍ നിന്നും ഈ പെണ്‍കുട്ടിയുടെ വീഡിയോ അപ്ലോഡ് ചെയ്യുന്നുണ്ട്. ഇതിനെല്ലാം മില്ല്യണ്‍ കണക്കിന് വ്യൂസും കിട്ടുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ഒരാള്‍ ദിവസത്തില്‍ ഒരു തവണയെങ്കിലും ഈ ചൈനീസ് സുന്ദരിയെ കാണുമെന്ന് അര്‍ത്ഥം.
കൃഷിക്കാരിയായിട്ടോ പാചകക്കാരിയായിട്ടോ ഫിറ്റ്നസ് ട്രെയിനര്‍ ആയിട്ടോ പല വേഷങ്ങളില്‍ ഈ ചൈനീസ് സുന്ദരി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് ഈ ചൈനീസ് സുന്ദരിയുടെ വീഡിയോ കൂടുതലായി കാണുന്നത്.
വീഡിയോ എല്ലാം വൈറല്‍ ആകാറുണ്ടെങ്കിലും പലര്‍ക്കും ഈ ചൈനീസ് സുന്ദരി ആരാണെന്ന് അറിയില്ല. ഹുനാ ഒനാവോ എന്നാണ് ഈ ചൈനീസ് സുന്ദരിയുടെ പേര്. ചൈനയിലെ ഹുനാന്‍ സിറ്റിയിലാണ് ഒനാവോ ജീവിക്കുന്നത്. ഒരു ഫിറ്റ്നെസ് ട്രെയിനറാണ് ഹുനാ ഒനാവോ.
ഇന്‍സ്റ്റ ഗ്രാമില്‍ ഹുനാ ഒനാവോയുടെ നിരവധി വീഡിയോകളാണ് വൈറലായിട്ടുള്ളത്. എന്നാല്‍ സത്യത്തില്‍ ഹുന ഒനാവോയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഒഫീഷ്യല്‍ അക്കൗണ്ട് ഇല്ല. ചൈനയില്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കാന്‍ കഴിയില്ല. അവരുടെ സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ വെയ്ബോയാണ് ഹുന ഉപയോഗിക്കുന്നത്.
ടിക്ക്ടോക്കില്‍ മാത്രമാണ് ഹുന ആക്ടീവ് ആയിട്ടുള്ളത്. അതില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകളാണ് പലരും ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റഗ്രാം റീലായി ഇടുന്നത്.
Discussion about this post