മലയാളികളുടെ പ്രിയ നടിയാണ് മൈഥിലി. പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച താരം നിരവധി സിനിമകളിലാണ് അഭിനയിച്ചത്.
ചട്ടമ്പി എന്ന ചിത്രമാണ് താരത്തിന്റെതായി അവസാനം റിലീസ് ചെയ്ത ചിത്രം.
കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു താരത്തിന്റെ വിവാഹം. ആര്‍ക്കിടെക്റ്റായ സമ്പത്താണ് താരത്തിന്റെ ഭര്‍ത്താവ്. കഴിഞ്ഞ തിരുവോണ ദിനത്തില്‍ ആണ് താന്‍ അമ്മയാകാന്‍ പോകുന്ന വിവരം താരം ആരാധകരെ അറിയിച്ചിരുന്നു.
പിന്നാലെ വളകാപ്പ് ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. പിന്നീട് താരത്തിന്റെ മറ്റ് വിവരങ്ങള്‍ ഒന്നും എത്തിയിരുന്നില്ല. ഇപ്പോഴിത മൈഥിലി അമ്മയായിയെന്ന റിപ്പോര്‍ട്ടുകള്‍ എത്തുകയാണ്.
താരവും, ഭര്‍ത്താവ് സമ്പത്തും കുഞ്ഞിനെ എടുത്ത് നില്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് താരം അമ്മയായി എന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
View this post on Instagram
താരത്തിന് ആണ്‍കുഞ്ഞാണ് ജനിച്ചത് എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നും വ്യക്തമാകുന്നത്. നീല്‍ സമ്പത്ത് എന്നാണ് കുഞ്ഞിന്റെ പേര് എന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നു.
കുഞ്ഞിനെ എടുത്ത് കുടുംബത്തിനൊപ്പം നില്ക്കുന്ന മൈഥിലിയുടെയും സമ്പത്തിന്റേയും ചിത്രങ്ങള്‍ വൈറലാണ്. ചിലര്‍ മൈഥിലിയുടെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങില്‍ പങ്കെടുത്ത ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
അതേസമയം കുഞ്ഞ് ജനിച്ച വിവരം താരമോ ഭര്‍ത്താവോ അറിയിച്ചിട്ടില്ല. താരത്തിന് കുഞ്ഞ് ജനിച്ചുവെന്ന റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് എത്തുന്നത്.
അതേസമയം മാസം തികയാതെയാണോ കുഞ്ഞിനെ പ്രസവിച്ചത് എന്ന ചോദ്യവും താരത്തിനോട് ആരാധകര്‍ ചോദിക്കുന്നുണ്ട്. കണക്കുകള്‍ നോക്കിയാല്‍ എട്ടാം മാസത്തിലാണ് കുഞ്ഞ് ജനിച്ചത് എന്നാണ് സോഷ്യല്‍ മീഡിയ കമന്റുകളില്‍ പറയുന്നത്.
താരം അമ്മയാകുന്നുവെന്ന വാര്‍ത്ത പങ്കുവച്ചപ്പോഴും ഈ ചര്‍ച്ച എത്തിയിരുന്നു. കല്യാണം കഴിഞ്ഞ് നാല് മാസം പിന്നെ എങ്ങനെ താരം, അഞ്ച് മാസം ഗര്‍ഭിണിയായി എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ചിലരുെ ചോദ്യം.
Discussion about this post