മലയാളികളുടെ പ്രിയ നായികമാരില്‍ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. വളരെ ചുരുക്കം സിനിമകള്‍ കൊണ്ട് തന്നെ തെന്നിന്ത്യയിലെ പ്രശസ്തയായ താരമായി മാറാന്‍ ഐശ്വര്യ ലക്ഷ്മിക്കായി.
ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ താരം മായാനദി എന്ന ചിത്രത്തിലൂടെയാണ് പ്രശസ്തയാകുന്നത്.
മായാനദിക്ക് ശേഷം ആരാധകര്‍ താരത്തിനെ അപ്പു എന്നായിരുന്നു സ്നേഹത്തോടെ വിളിച്ചിരുന്നത്.
മായാനദി അത്രയും ആഴത്തില്‍ ആരാധകരുടെ മനസ്സില്‍ പതിഞ്ഞിരുന്നു.മായാനദിയുടെ വിജയത്തിന് ശേഷം നിരവധി സിനിമകളിലാണ് ഐശ്വര്യ ലക്ഷ്മി അഭിനയിച്ചത്.
തമിഴിലും തെലുങ്കിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു. കഴിഞ്ഞ മാസങ്ങളിലായി മലയാളം തമിഴ് തെലുങ്ക് ഭാഷകളിലായി താരത്തിന്റെ ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നു.
കുമാരി, അമ്മു, ഗാട്ടഗുസ്തി തുടങ്ങി ചിത്രങ്ങള്‍ എല്ലാം താരത്തിന്റെതായി അടുത്തിടെ തീയറ്ററില്‍ എത്തിയ ചിത്രങ്ങളാണ്. താരത്തിന്റെ അഭിനയം വലിയ ശ്രദ്ധ നേടിയിരുന്നു.
സിനിമ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് ഐശ്വര്യ. താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആരാധകര്‍
ഏറ്റെടുത്ത് വൈറലാക്കാറുണ്ട്. അത്തരത്തില്‍ ഇപ്പോഴിത താരം പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
View this post on Instagram
കൈതിയിലൂടെ ശ്രദ്ധ നേടിയ അര്ജുന് ദാസിനെ കെട്ടിപ്പിടിച്ച് നില്ക്കുന്ന ചിത്രമാണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് താഴെയായി ലൗ ചിഹ്നവും താരം കുറിച്ചിട്ടുണ്ട്.
ഇതോടെ താരം പ്രണയം വെളിപ്പെടുത്തിയതാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇരുവരും പ്രണയത്തിലാണ് എന്നാണ് ചില ആരാധകര്‍ പറയുന്നത്.
അതേസമയം നിരവധി താരങ്ങള്‍ ഈ ചിത്രങ്ങള്‍ക്ക് താഴെ കമന്റുമായി എത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലല്‍ വൈറലായി കഴിഞ്ഞു ചിത്രങ്ങള്‍.
Discussion about this post